എ അയ്യപ്പൻ നായർ, സുഗതൻ പോൾ, പൂഴിക്കുന്ന് സുദേവൻ
തിരുവനന്തപുരം: നിയമമാർഗ്ഗത്തിലൂടെ സമൂഹത്തിലും സാമൂഹിക പരിവർത്തനത്തിലൂടെ നിയമമേഖലയിലും പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ ആക്ഷൻ ഫോർ ലീഗൽ ട്രാൻസ്ഫോർമേഷൻ(സാൾട്ട്) എന്ന സംഘടന രൂപംകൊണ്ടു. സാൾട്ട് പ്രസിഡന്റ് അഡ്വ. ജെ സുഗതൻ പോൾ അധ്യക്ഷം വഹിച്ച ചടങ്ങിൽ കൺസ്യുമർ പ്രൊട്ടക്ഷൻ പ്രവർത്തനരംഗത്ത് ശ്രദ്ധേയനായ എ അയ്യപ്പൻ നായർ ഉദ്ഘാടനം നിർവഹിച്ചു. വ്യക്തിഗതമായ കേസുകളെക്കാളും പൊതു താൽപ്പര്യ ഹർജികൾക്കാകണം സാൾട്ട് പ്രാമുഖ്യം കല്പിക്കേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി അഡ്വ.പൂഴിക്കുന്ന് സുദേവൻ, അഡ്വ. ബി കെ . ജയകുമാരൻ നായർ, അഡ്വ. ആർ. അനിൽകുമാർ, അഡ്വ. രശ്മി തുടങ്ങിയവർ സംസാരിച്ചു