NEWS20/12/2023

വിവേകാനന്ദ യുവ സംസ്‌കൃതി പുരസ്‌കാരം പ്രമോദ് പയ്യന്നൂരിന്


പൂനെ : പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാംസ്‌കാരിക പ്രസിദ്ധീകരണ സംഘടനയായ വാഗ്ദേവതയുടെ 2023 ലെ വിവേകാനന്ദ യുവ സംസ്‌കൃതി പുരസ്‌കാരം നാടക ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവന്റെ  മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്ഇന്ത്യന്‍ സാംസ്‌കാരിക രംഗത്തിന് നവോന്മേഷം പകരുന്ന സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഹിമാലയന്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പ്രകാശ് ദിവാകരന്‍, പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും ഗവേഷകയും നടിയുമായ കലാശ്രീ ഡോ. ഐശ്വര്യ വാര്യര്‍, പത്ര പ്രവര്‍ത്തകനായ രാമരം മുഹമ്മദ്, പത്രാധിപര്‍ വേലായുധന്‍ പി. എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.നാടകം, സിനിമ, ഇലക്ട്രോണിക് മീഡിയ തുടങ്ങി സമകാലിക മലയാള സാംസ്‌കാരിക ഭൂമികയില്‍ പ്രശസ്തനും മുന്‍നിര ഡയറക്ടറും ക്രിയേറ്റീവ് പ്രൊഫഷണലുമാണ് പ്രമോദ് പയ്യന്നൂര്‍.വിവിധ ഭാഷാ സാഹിത്യങ്ങളിലെയും പ്രമുഖ എഴുത്തുകാരുടെ രചനകള്‍ക്ക് അരങ്ങിന്റെ ദൃശ്യഭാഷ ഒരുകിയിട്ടുണ്ട് പ്രമോദ്. ഷേക്‌സ്പിയര്‍, ആന്റണ്‍ ചെക്കോവ്, ആല്‍ബര്‍ട്ട് കാമു, ഡോ. കാരന്ത്, എം.ടി. വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍, പത്മരാജന്‍ തുടങ്ങിയ മഹാരഥന്മാരുടെ രചനകളാണ് അദ്ദേഹം വേദികളിലെത്തിച്ചത്.  
 
മമ്മൂട്ടി നായകനായ ബോക്സ് ഓഫീസില്‍ മികച്ച വരുമാനം നേടിയ 'ബാല്യകാലസഖി'യാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. എം.ടി. വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' എന്ന നാടകമാക്കി അതിന്റെ മള്‍ട്ടി-മീഡിയ അവതരണത്തില്‍ മമ്മൂട്ടിയെ ഭീമനായി അവതരിപ്പിച്ചത് ഏറെ പ്രശംസ നേടി.കെ.പി.എ.സിയുടെ സുവര്‍ണ്ണ വാര്‍ഷിക നാടകങ്ങളുടെ ഭാഗമായുള്ള മികച്ച പ്രൊഫഷണല്‍ നാടക സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. അവ ഇന്ത്യയിലുടനീളം നിരവധി വേദികളില്‍ അരങ്ങേറി.വേഗമേറിയ മുഴുനീള ഫീച്ചര്‍ സിനിമ  'വിശ്വഗുരു'വിന്റെ കഥ, തിരക്കഥ രചനയിലൂടെ 2018ല്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും അദ്ദേഹം പ്രവേശിച്ചു.സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ജീവിതത്തിന്റെ വിവിധ തുറകളിലെ മലയാളി സ്ത്രീകളുടെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'മാതൃകം'  മള്‍ട്ടി-മീഡിയ പ്രസന്റേഷന്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടികളിലൊന്നാണ്.മലയാളത്തിലെ മികച്ച നടീനടനമാരായ കെ.പി.എ.സി ലളിത, ഭരത് മുരളി എം.ആര്‍. ഗോപകുമാര്‍, ഭരത് മമ്മൂട്ടി എന്നിവരുള്‍പ്പെടെ മലയാള സിനിമയിലെയും നാടക രംഗത്തെയും പ്രശസ്തരെ ഉപയോഗിച്ച് നിരവധി നാടകം സംവിധാനം ചെയ്തിട്ടുണ്ട്.  നാടകരംഗത്തെ സമഗ്ര സംഭാവനക്ക് ഗിരീഷ് കര്‍ണാഡ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെഡോ. എ.പി.ജെ അബ്ദുള്‍ കലാം, സഫ്ദര്‍ ഹാഷ്മി, ഡോ. വയലാ വാസുദേവന്‍ പിള്ള, അഭിനേതാക്കളായ ഭരത് മുരളി, തിലകന്‍ തുടങ്ങി പ്രമുഖരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. മികച്ച ഹൃസ്വചിത്രത്തിനും രണ്ടുതവണ മികച്ച ഡോക്യുമെന്ററിക്കുമും കേരള ചലച്ചിത്ര അക്കാദമി അദ്ദേഹത്തെ പുരസ്‌കാരം നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അമച്വര്‍ നാടക മത്സരങ്ങളില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.ഒരേ സമയം നാടക രംഗത്തും ചലച്ചിത്ര രംമത്തും മികച്ച സംവിധായകനായി സജീവമായ പ്രമോദ് സംസ്ഥാന സര്‍ക്കാറിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭാരത്ഭവന്റെ  മെമ്പര്‍ സെക്രട്ടറിയാണ്.സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒന്നാം റാങ്കും പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന  പ്രൊഫഷണല്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദവും നേടിയ പ്രമോദ് ഇപ്പോള്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനിലെ ടാഗോര്‍ ട്രൈലോജി ഇന്‍ ഗ്ലോബല്‍ തിയറ്ററില്‍ ഡോക്ടറേറ്റ് നേടുന്നുപ്രശസ്തി പത്രവും ഫലകവും മുപ്പതിനായിരം രൂപ ക്യാഷ് അവാര്‍ഡുമാണ് വിവേകാനന്ദ യുവ സംസ്‌കൃതി പുരസ്‌കാരം. 2024 ജനുവരി ഏഴിന് വൈകുന്നേരം ആറിന് പുണെയിലെ നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ പുരസ്‌കാരം സമര്‍പ്പിക്കും


Views: 510
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024