തിരുവനന്തപുരം:തോട്ടണ്ടി വിവാദത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. നിയമസഭയില്‍ പബ്‌ളിക് അക്കൌണ്ട്‌സ് കമ്മിറ്റി ഓഫീസിലെ അറ്റന്ററായ നിസാര്‍ പേരൂര്‍ക്കടയെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുറത്താക്കിയത്. സംഭവം വിവാദമായതോടെ മന്ത്രിക്കെതിരായ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു.