കൊച്ചി:മൂവാറ്റുപുഴ മണ്ഡലത്തില്‍ ജോണി നെല്ലൂര്‍ സ്വതന്ത്രനായി മത്സരിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ വഞ്ചനാപരവും അധാര്‍മികതയുമായ നടപടിയില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു.
ചതിയുടെയും നീതികേടിന്റെയും സത്യസന്ധത ജനങ്ങളെ ബോധ്യപ്പെടുത്തി പോരാടും. മൂവാറ്റുപുഴയില്‍ തന്നെ മത്സരിക്കണമെന്ന അണികളുടെ ആവശ്യത്തെ തുടര്‍ന്നാണ് താന്‍ അങ്കത്തിനിറങ്ങുന്നത്. അവസാനഘട്ടം ആത്മാര്‍ഥതയ്ക്കും സത്യസന്ധതയ്ക്കും വിജയം കണ്ടെത്താൻ കഴിയുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.