തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷ ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും മാന്യതയും വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ തീവ്ര പരിശ്രമം നടക്കുന്ന കാലയളവാണിത്. എസ്എസ്എല്‍സി പോലെ സുപ്രധാന പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്തവര്‍ പൊതുജനങ്ങളുടെ മുന്‍പില്‍ മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. അതിനാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണനും ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാറും ആവശ്യപ്പെട്ടു.