NEWS05/03/2016

കേരളത്തില്‍ വോട്ടെടുപ്പ് മേയ് 16ന്

ayyo news service
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 140 സീറ്റുകളിലേക്കും ഒറ്റഘട്ടമായി മേയ് 16നു വോട്ടെടുപ്പു നടക്കും. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായി മേയ് 16നു തന്നെയാണു വോട്ടെടുപ്പ്. പശ്ചിമബംഗാളില്‍ ആറുഘട്ടമായും ആസാമില്‍ രണ്ടു ഘട്ടമായും തെരഞ്ഞെടുപ്പു നടക്കും. എല്ലായിടത്തും മേയ് 19നാണു വോട്ടെണ്ണല്‍. വോട്ടെടുപ്പു നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഡോ. നസീം സെയ്ദി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ തെരഞ്ഞെടുപ്പു വിജ്ഞാപനം ഏപ്രില്‍ 22നു പുറപ്പെടുവിക്കും. ഏപ്രില്‍ 29 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 30നു സൂക്ഷ്മപരിശോധന. മേയ് രണ്ടാണു പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി. രണ്ടര കോടി (2,56,08,720, 2011ല്‍ 2,29,40,408) വോട്ടര്‍മാര്‍ക്കു വേണ്ടി 21,498 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 140 സീറ്റുകളില്‍ 14 എണ്ണം പട്ടികജാതിക്കാര്‍ക്കും രണെ്ടണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.

വോട്ടെടുപ്പിനു ശേഷം ആര്‍ക്കാണു വോട്ട് രേഖപ്പെടുത്തിയതെന്നു പ്രിന്റ്ഔട്ട് മുഖേന വ്യക്തമാക്കുന്ന വോട്ടര്‍ വേരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) കേരളത്തിലെ 12 ഇടങ്ങളില്‍ ഏര്‍പ്പെടുത്തും. വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോര്‍ത്ത്, കണ്ണൂര്‍ (ടൗണ്‍) എന്നിവിടങ്ങളിലായിരിക്കും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. വോട്ടെടുപ്പിന് അഞ്ചു ദിവസം മുമ്പേ എല്ലാ ജില്ലകളിലും കേന്ദ്ര നിരീക്ഷകരെത്തുമെന്നും ഡോ. നസീം സെയ്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുള്ള ആരെങ്കിലും മത്സര രംഗത്തുണെ്ടങ്കില്‍ അത് അറിയിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ 294 സീറ്റുകളിലേക്കും പുതുച്ചേരിയിലെ 30 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണു വോട്ടെടുപ്പു നടക്കുക. 294 സീറ്റുകളുള്ള പശ്ചിമബംഗാളില്‍ ആറ് ഘട്ടമായാണു വോട്ടെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും ഫലത്തില്‍ ഏഴ് ഘട്ടങ്ങളുണ്ടാകും.

ിന്നശേഷിയുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നും വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച സ്ലിപ്പാകും ഇത്തവണ കമ്മീഷന്‍ വിതരണം ചെയ്യുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ആവശ്യമുള്ളിടത്ത് സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കും.

കുഷ്ഠരോഗം ബാധിച്ചവരെ ചികിത്സിക്കുന്ന കേന്ദ്രങ്ങളിലും ഇത്തവണ പോളിംഗ് സ്റ്റേഷനുകള്‍ രൂപീകരിക്കും. സ്ഥാനാര്‍ഥികളുടെ പേരിനും ചിഹ്നത്തിനും ഒപ്പം ഫോട്ടോയും വോട്ടിംഗ് മെഷീനില്‍ സജ്ജമാക്കും. പത്രിക നല്‍കുന്നതിനു പത്തു ദിവസം മുമ്പു വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടാകും. ആസാമിലെയും പശ്ചിമ ബംഗാളിലെയും എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കേന്ദ്ര സേനയെ വിന്യസിക്കും.

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പട്ടികയ്ക്കു മുകളിലുള്ള ഗുണനചിഹ്നത്തോടെയുള്ള നോട്ടയാകും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ സ്ഥാനം പിടിക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി വ്യക്തമാക്കി.


Views: 1576
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024