തിരുവനന്തപുരം:സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി സന്ദർശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണമേഖല നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധി ശ്രദ്ധയില്‍പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണാന്‍ തീരുമാനിച്ചതെന്നും സര്‍വകക്ഷിസംഘം തന്നെ കാണാന്‍ വരേണ്ടെന്നും വേണമെങ്കില്‍ ധനകാര്യമന്ത്രിയെ കാണാമെന്നും പറഞ്ഞ നരേന്ദ്രമോഡി കേരളത്തെയാകെ അപമാനിച്ചു. പ്രധാനമന്ത്രിയുടെ ധിക്കാരപരമായ നിലപാട് സംസ്ഥാനത്തോടും ഫെഡറല്‍സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് വൈക്കം വിശ്വന്‍ ആരോപിച്ചു.
സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രഗൂഢാലോചനക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്ത്മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച രാപ്പകല്‍ സമരം നടക്കുകയാണ്. ഇതോടനുബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലും കരിങ്കൊടിപ്രകടനം നടത്തുമെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു.