ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് രണ്ട് ബാങ്ക് മാനേജര്‍മാര്‍ അറസ്റ്റില്‍. ആക്‌സിസ് ബാങ്ക് മാനേജര്‍മാരായ ഷോബിത സിന്‍ഹ, വിനീത് ഗുപ്ത എന്നിവരെയാണ് ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മാനേജര്‍മാരെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു. പഴയനോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ നല്‍കിയാണ് ഇവര്‍ സഹായിച്ചത്.
പ്രതികളുടെ ലക്‌നോവിലെ വീട്ടില്‍നിന്ന് സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു. ബാങ്ക് അധികൃതരുടെ മൗനാനുവാദത്തോടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റുന്ന റാക്കറ്റിനെ കുറിച്ചാണ് അന്വേഷണം നടത്തിവന്നത്. നോട്ട്
നിരോധനത്തിനുശേഷം വന്‍തോതില്‍ ഇടപാടുകള്‍ നടത്തിയ ചില ബാങ്ക് അക്കൗണ്ടുകള്‍
ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിലാണ്.