റാഞ്ചി∙ ജാർഖണ്ഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പലമൂവിൽ ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം.
നാല് മാവോയിസ്റ്റ് കമാൻഡർമാരും അറസ്റ്റിൽ. മാവോയിസ്റ്റുകളിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുത്തു. പൊലീസും സിആർപിഎഫും ചേർന്നായിരുന്നു നടപടി.സത്ബർവ പൊലീസ് സ്റ്റേഷനു സമീപമുള്ള റോഡിലൂടെ മാവോയിസ്റ്റുകൾ വാഹനത്തിൽ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു.
വാഹനം അടുത്തെത്തിയതിനെ തുടർന്ന് പൊലീസ് വെടിയുതിർത്തു. മാവോയിസ്റ്റുകളും തിരിച്ചു വെടിവച്ചു. എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്.