NEWS23/09/2015

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ayyo news service
തിരുവനന്തപുരം: 2014ലെ സംസ്ഥാന  മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ എസ്. എന്‍ ജയപ്രകാശ് (മാതൃഭൂമി), വികസനോന്മുഖ റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ മഹേഷ് ഗുപ്തന്‍ (മലയാള മനോരമ), ന്യൂസ് ഫോട്ടോഗ്രഫിയില്‍ ബിമല്‍ തമ്പി (മാധ്യമം) എന്നിവര്‍ക്കാണ് പുരസ്‌കാരം. കേരളകൗമുദി കാര്‍ട്ടൂണിസ്റ്റ് ടി.കെ സുജിത്തിനാണ് കാര്‍ട്ടൂണ്‍ വിഭാഗത്തിലെ പുരസ്‌കാരം.

ദൃശ്യമാധ്യമ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ക്ക് റിപ്പോര്‍ട്ടിംഗ്:ആശാ ജാവേദ് (മനോരമ ന്യൂസ്), ന്യൂസ് എഡിറ്റിംഗ്: അനൂപ് കെ (ഏഷ്യാനെറ്റ് ന്യൂസ്), ന്യൂസ് ക്യാമറ: സജീവ് വി (മനോരമ ന്യൂസ്) എന്നിവരും മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്‌കാരം മീഡിയ വണ്ണിലെ ഗോപീകൃഷ്ണന്‍ കെ. ആറും നേടി. ടി വി റിപ്പോര്‍ട്ടിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിലെ പ്രസാദ് ടി.വി, ന്യൂസ് എഡിറ്റിംഗില്‍ മനോരമ ന്യൂസിലെ ബിനോജ് എന്‍ എന്നിവര്‍ ജഡ്ജിംഗ് കമ്മറ്റിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
 
മാതൃഭൂമി ദിനപത്രത്തില്‍ 2014 ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ പ്രസിദ്ധീകരിച്ച 'സെക്രട്ടറിയേറ്റ് വളരുന്നു; ഭരണം തളരുന്നു' എന്ന പരമ്പരയാണ് ജയപ്രകാശിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ശ്രീലങ്കയുടെ ടൂറിസം മുന്നേറ്റത്തെ കുറിച്ച് നടത്തിയ 'വിസ്മയ ലങ്ക' എന്ന പഠനയാത്രാ റിപ്പോര്‍ട്ടിംഗിനാണ് മഹേഷ് ഗുപ്തന് പുരസ്‌കാരം. ആദിവാസി മേഖലയിലെ കുട്ടികളില്‍ പടരുന്ന അപൂര്‍വ ജനിതക രോഗത്തെ പറ്റിയുള്ള റിപ്പോര്‍ട്ട് ആശാ ജാവേദിനേയും ഭൂമാഫിയയുടെ പ്രവര്‍ത്തനം ദൃശ്യങ്ങളിലൂടെ പകര്‍ത്തിയതിന് സജീവിനേയും 'കാക്കിയുടെ കനിവിനായി' എന്ന  ദൃശ്യം ബിമല്‍ തമ്പിയേയും അവാര്‍ഡിന് അര്‍ഹരാക്കി.
 
ജനറല്‍ റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ എന്‍.പി രാജേന്ദ്രന്‍, സി രാധാകൃഷ്ണന്‍, അലക്‌സാണ്ടര്‍ സാം, വികസനോന്മുഖ റിപ്പോര്‍ട്ടിംഗില്‍ ഡോ. എം ലീലാവതി, മണര്‍കാട് മാത്യു, കെ.ജി മുരളീധരന്‍, ന്യൂസ് ഫോട്ടോഗ്രഫിയില്‍ ഫിറോസ് ബാബു, ചിത്ര കൃഷ്ണന്‍ കുട്ടി, രാജന്‍ പൊതുവാള്‍, കാര്‍ട്ടൂണില്‍ പി.വി കൃഷ്ണന്‍, രാജു നായര്‍, പ്രസന്നന്‍ ആനിക്കാട് എന്നിവരാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

Views: 1535
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024