മെല്‍ബണ്‍: ദീപിക പള്ളിക്കലിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്ക്വാഷ് കിരീടം. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ദീപിക തുടർ സെറ്റുകൾ നേടി കിരീടം സ്വന്തമാക്കിയത്. എട്ടാം സീഡ് ഈജിപ്തിന്റെ മായര്‍ ഹാനിയെ 10-12, 11-5, 11-6, 11-4. എന്ന സ്കോറിനാണ് ദീപിക പരാജയപ്പെടുത്തിയത്.