NEWS20/08/2020

ബോണസ് ഓഗസ്റ്റ് 26ന് മുന്‍പ് വിതരണം ചെയ്യും

ayyo news service
അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) കെ.എം.സുനിലിന്റെ അധ്യക്ഷതയില്‍ ബോണസ് ചര്‍ച്ച.
ആലപ്പുഴ- കയര്‍ ഫാക്ടറി തൊഴിലാളികളുടെ ബോണസ് ഓഗസ്റ്റ് 26നോ അതിനു മുന്‍പോ വിതരണം ചെയ്യും. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) കെ.എം.സുനിലിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. തൊഴിലാളി, തൊഴിലുടമാ പ്രതിനിധികളുമായി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനം സഹകരണപൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ബാധകമായിരിക്കും. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് കയര്‍ ഫാക്ടറി തൊഴിലാളികളുടെ 2020 വര്‍ഷത്തെ ഓണം അഡ്വാന്‍സ് ബോണസ് തൊഴിലാളികളുടെ 2020 ജനുവരി മുതല്‍ മെയ് വരെയുള്ള ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.90 ശതമാനം ഇന്‍സെന്റീവും എന്ന നിലയില്‍ ആകെ 29.90 ശതമാനമായിരിക്കും.  ഓണം അഡ്വാന്‍സ് ബോണസായി കണക്കാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. തൊഴിലുടമകളും തൊഴിലാളികളും തമ്മില്‍ ധാരണയുണ്ടാക്കിയ 2019ലെ ഫൈനല്‍ ബോണസ് 30.25 ശതമാനമായി തീരുമാനിച്ച് നടപ്പാക്കിയത് കയര്‍ വ്യവസായ ബന്ധ സമിതി അംഗീകരിച്ചിട്ടുണ്ട്.
യോഗത്തില്‍ തൊഴിലുടമാ പ്രതിനിധികളായി വി.ആര്‍.പ്രസാദ്, വിവേക് വേണുഗാപാല്‍, സാജന്‍ ബി.നായര്‍, വി.എ.ജോസഫ്, എം.അനില്‍കുമാര്‍ ആര്യാട്, എം.പി.പവിത്രന്‍,ടി.കെ.ബിന്ദു എന്നിവരും തൊഴിലാളി പ്രതിനിധികളായി  സി.കെ.സുരേന്ദ്രന്‍ ,പി.സുരേന്ദ്രന്‍,വി.എസ്.മണി, ടി.ആര്‍.ശിവരാജന്‍  (സിഐടിയു) , എം.ഡി.സുധാകരന്‍, പി.വി.സത്യനേശന്‍(എഐടിയുസി), സി.എസ്.രമേശന്‍ (യുടിയുസി) എന്നിവരും പങ്കെടുത്തു.
Views: 1072
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024