തിരുവനന്തപുരം: ഫോട്ടോഗ്രാഫേഴ്സ് ഫെഡറേഷൻ എഐടിയുസി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രെട്ടറിയേറ്റിന് മുന്നിൽ ഫോട്ടോ പ്രദർശനം ഒരുക്കി ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. പന്ത്രണ്ടോളം ഫോട്ടോഗ്രാഫർമാരുടെ 60 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. പ്രകൃതിയും-സാമൂഹിക വിഷയങ്ങളും നിറഞ്ഞ ആൺകരുത്തിന്റെ പ്രദർശനത്തിൽ റെനിത രതീഷ് എന്ന വനിതാ ഫോട്ടോഗ്രാഫറുടെ ചിത്രവുമുണ്ട്. എഐടി യുസി ജില്ല ഉപാധ്യക്ഷൻ പട്ടം ശശി പ്രദർശനം ഉദ്ഘാടനം ചെയ്ത