തിരുവനന്തപുരം:രാഹുല്‍ പശുപാലനും രശ്മി ആര് നായരുമടങ്ങിയ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം മുന്നോട്ട് കൊണ്ടു പോകും. പിന്നിലുള്ള മുഴുവന്‍ ആളുകളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
പെണ്‍വാണിഭ സംഘത്തിലെ പ്രധാന ആളുകള്‍ ചുംബന സമരത്തിന്റെ മുന്നില്‍ നിന്നവരായതിനാല്‍ ചുംബന സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.