ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പഞ്ചാബ് നിയസഭാതെരെഞ്ഞെടുപ്പിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി വോട്ടുപിടിത്തം. മൊഹാലിയില്‍നടന്ന പൊതുപരിപാടിയില്‍ അഭിസംബോധന ചെയ്ത് ഡല്‍ഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയ പറഞ്ഞ 'ആം ആദ്മിക്ക് വോട്ടു ചെയ്യുന്നവര്‍ ചിന്തിക്കുക, നിങ്ങള്‍ വോട്ട് ചെയ്യുന്നത് കേജരിവാളിനാണ്' എന്ന വാക്കുകളാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. എഎപി ശക്തമായ പ്രചരണ നടത്തുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍.