തിരുവനന്തപുരം:യമനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് തിരികെ എത്തിയിട്ടുള്ള മലയാളി നഴ്‌സുമാര്‍ വീണ്ടും യമനിലേക്ക് പോകുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്ന് പ്രവാസിക്ഷേമ മന്ത്രി കെ.സി.ജോസഫ് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച കത്തില്‍ കേരളത്തില്‍ നിന്നും നഴ്‌സുമാര്‍ ഇപ്പോഴും യമനില്‍ പോകുന്നതായി അറിയിച്ചിട്ടുണ്ട്.
യമനിലെ അപകടകരമായ സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വലിയ പരിശ്രമങ്ങള്‍ നടത്തിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിച്ചത്. ഇപ്പോഴും യമനിലെ സാഹചര്യം മോശമാണ്. യമനിലെ ഇന്ത്യന്‍ എംബസി അടച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ തിരികെപ്പോകുന്ന നഴ്‌സുമാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിനും കേന്ദ്രസര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും ലഭിക്കില്ല എന്ന വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ നഴ്‌സുമാരുള്‍പ്പെടെ കേരളത്തില്‍ നിന്നും ആരും യമനിലേക്ക് പേകരുതെന്ന് നോര്‍ക്ക മന്ത്രി അഭ്യര്‍ത്ഥിച്ചു.