റിയോ ഡി ഷാനെറോ: ബാഡ്മിന്റണില്‍ പി.വി.സിന്ധു മെഡല്‍ ഉറപ്പിച്ചു. ലോക ആറാം നമ്പര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നതോടെയാണ് സിന്ധു മെഡല്‍ ഉറപ്പിച്ചത്. സ്‌കോര്‍: 21-18, 21-10. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ കരോളിന മാരിനെയാണ് സിന്ധു നേരിടുക. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലിന് യോഗ്യത നേടുന്നത്.
ക്വാര്‍ട്ടറില്‍ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരിയായ ചൈനയുടെ വാങ്
യിഹാനെ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ്
സിന്ധു സെമിയില്‍ ഇറങ്ങിയത്. ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് സിന്ധു.