കോഴിക്കോട്:നോട്ടുകള്‍ അസാധുവാക്കിയതിലെ അപാകതയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേയ്ക്ക് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ചെറിയ നോട്ടുകളുടെ ദൌര്‍ലഭ്യം കച്ചവടത്തെ ബാധിച്ചു തുടങ്ങിയതിനാലാണ് ഇത്തരം ഒരു നടപടി എടുക്കേണ്ടിവന്നതെന്ന് വ്യാപാരികള്‍ അറിയിച്ചു.