NEWS01/03/2017

നവമാധ്യമങ്ങളെ കൂടുതൽ പ്രയോജനപ്പെടുത്തണം;ടിവിയും പത്രവും വേണ്ട :സ്‌പീക്കർ

ayyo news service
പി.ശ്രീരാമകൃഷ്ണൻ, തോമസ് ജേക്കബ്, വി.ഡി.സതീശൻ, സണ്ണിക്കുട്ടി എബ്രഹാം എന്നിവർ
തിരുവനന്തപുരം:നമ്മൾ കാണേണ്ടത് പുതിയ വിശാലവുമായ ലോകം തുറന്നിരിക്കുകയാണ്. കെ എം ഷാജി(എം എൽ എ ) യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു നിയമസഭാ  പ്രസംഗം കഴിഞ്ഞ നാലുകൊല്ലമായി അത് ലക്ഷകണക്കിന് ആളുകൾ  കണ്ടുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളിൽ വരാതിരുന്നാൽ ഓരോരുത്തർക്ക് ആവശ്യമുള്ളത് എടുത്ത് നവമാധ്യമങ്ങളിൽ നന്നായി പ്രദർശിപ്പിക്കാം. പുതിയതലമുറ പത്തുകൊല്ലം കൂടിക്കഴിഞ്ഞാൽ കൂടുതലും കാണുന്നത് അതായിരിക്കും.  അപ്പോൾ അങ്ങനെ ഒരു സാധ്യതകൂടിയുണ്ട് അതും നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.  നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. തോമസ് ജേക്കബിന് സ്വദേശാഭിമാനി കേസരി പുരസ്കാര സമർപ്പണചടങ്ങിനോടനുബന്ധിച്ചു ടാഗോർ തീയറ്ററിൽ എംഎൽഎ മാരെയും മാധ്യമപ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടുനടന്ന മനസ്സുതുറക്കൽ പരിപാടിയിൽ  നിയസഭാ വാർത്തകൾക്ക് മാത്രമായി നിയസഭാ ടിവിയും, പത്രവും വേണമെന്ന മാധ്യമപ്രവർത്തകരുടെ അഭിപ്രായത്തോട്  പ്രതികരിക്കുകായായിരുന്നു സ്‌പീക്കർ.

സ്വന്താമായ ടിവിയെ സംബന്ധിച്ച ലോക്സഭാ സ്പീക്കറുമായിട്ട് ഞാൻ സംസാരിച്ചു. എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടുന്നു വച്ച്. അപ്പോൾ അവര് പറയുന്നു ആ രണ്ടു ചാനലും  അതിന്നു പൂട്ടുന്ന അവസ്ഥയിലാണ്. ലോക്സഭാ രാജ്യസഭാ ടിവിക്ക് പരസ്യം കിട്ടുന്നില്ല. പ്രോഗ്രാം ഇല്ല  അതുകൊണ്ട് ഞങ്ങൾ  തന്നെ ബുദ്ധിമുട്ടിലാണെന്നാണ്. കേരളത്തിൽ ഇപ്പോൾ പുതിയ ചാനൽ ആരംഭിച്ചാൽ  നിയസഭയിലെ സംഭവങ്ങൾ ജനങ്ങൾ  വളരെ ആവേശത്തോടെ കണ്ടിരിക്കുമെന്നു തോന്നുന്നില്ല.  അത് പ്രയയോഗികമാണെന്നും തോന്നുന്നില്ല .  പക്ഷെ, പത്രം അച്ചടിക്കാൻ നമുക്ക് സാധിക്കും കേരളത്തിലാകെയുള്ള  വിതരണം പ്രക്രീയ അതിന്റെ  സംവിധാനം അതിനു നിയസഭ സെക്രട്ടറിയേറ്റ് സ്വയം മാറുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ ഇതൊക്കെ ഗൗരവമേറിയപ്രശ്നങ്ങളാണ്.  വേറെയാന്ന്  മാസിക പോലെയൊക്കെ നമുക്ക് ആലോചിക്കാവുന്ന കാര്യമാണ്.  അത് ആലോചിച്ചുകൊണ്ടിയിരിക്കുന്നെണ്ടന്നും സ്പീക്കർ പറഞ്ഞു.


Views: 1768
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024