തിരുവനന്തപുരം:സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം. ഒമ്പതിടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് രണ്ട് സീറ്റും ബിജെപിയ്ക്ക് മൂന്ന് സീറ്റുമുണ്ട്. യുഡിഎഫിന് നാല് സിറ്റിങ്ങ് സീറ്റിലും ബിജെപിയ്ക്ക് ഒരു സിറ്റിങ്ങ് വാര്‍ഡിലും തോല്‍വിയുണ്ടായി. ഒരു സീറ്റ് ബിജെപിയില്‍ നിന്നും മൂന്നെണ്ണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ജില്ലയില്‍ രണ്ട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. ഒരിടത്ത് കോണ്‍ഗ്രസിന്റെ വാര്‍ഡ് കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു.
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചതോടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമാകും.