തിരുവനന്തപുരം: ഒരു സാങ്കല്പിക
ശത്രുവിനെ സൃഷ്ടിച്ചുകൊണ്ട് ഭയം വളര്‍ത്തുന്നതാണ് ഫാസിസം ചെയ്തുകൊണ്ടിരിക്കുന്നത്. അതാണ് നാസികള്‍ ഇറ്റലിയില്‍ ഹിറ്റ്‌ലറും
മുസോളിനിയുമൊക്കെ ചെയ്തുകൊണ്ടിരുന്നത്. ആ രീതിയിലേക്ക് നമ്മുടെ രാജ്യത്തെ
ഭരണകൂടം ചെന്നെത്തുന്ന ഒരാവസ്ഥയുണ്ടെങ്കില്‍ നമ്മളതിനെ ഭയപ്പെടണം. പക്ഷെ, സാംസ്‌കാരികരംഗത്ത് ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥയുണ്ടാകാന്‍ നേരത്തെ പറഞ്ഞ
ഫാസിസം എന്ന വൈറസിനെ കടന്നുവരാന്‍ അനുവദിക്കരുതെന്ന് ചലച്ചിത്ര അക്കാദമി
ചെയർമാൻ കമൽ പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതഭാവനിൽ ചിലങ്ക നൃത്തോത്സവം
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആ വൈറസിനെ ചെറുക്കാന്‍
കലകള്‍ക്ക് കഴിയും. അതിപ്പോള്‍ സംഗീതമായാലും നൃത്തമായാലും, സാഹിത്യം
ആയാലും , സിനിമയായാലൂം അതിനു കഴിയും. ഓരോ നൃത്ത ചുവുടുകളിലും ആ
പ്രതിരോധത്തിന്റെ ശബ്ദവും അതിന്റെ ധ്വനിയും താളവും ഉണ്ടെന്നുള്ളത്
തന്നെയാണ്. പ്രതിരോധത്തില്‍പ്പോലും താളമുണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ്
ഞാന്‍. അതുകൊണ്ടു ഒരു പ്രതിരോധം കൂടിയാണ് ഈ കലാവിഷ്‌കാരം എന്ന് നമുക്ക്
വിശ്വസിക്കാം.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വളരെ പ്രശസ്തമായിട്ടുള്ള ഒരു കവിതയുണ്ട്. ഈ അസഹിഷ്ണുതയുടെ കാലത്തിനുമുമ്പ്
അദ്ദേഹം എഴുതിയതാണ്. നമുക്ക് രാജ്യസ്‌നേഹം അല്ല വേണ്ടത് സ്‌നേഹരാജ്യമാണ്
വേണ്ടത് എന്നാണു കവിതയില്‍ അദ്ദേഹം പറഞ്ഞു അവസാനിപ്പിക്കുന്നത്. അതുപോലെ
ഒരു സ്‌നേഹരാജ്യമുണ്ടാകണമെങ്കില്‍ സ്‌നേഹിക്കുന്നവരുടെ
രാജ്യമുണ്ടാകണമെങ്കില്‍ നമുക്ക് കലയിലൂടെ തന്നെ കഴിയും എന്നുള്ളതുകൊണ്ട്
പ്രത്യേകിച്ചും ഈ ചിലങ്ക എന്ന് പേരിട്ടിരിക്കുന്ന നൃത്തോത്സവത്തിൽ അതിന്റെ
താളവും ധ്വനിയുമൊക്കെ നമ്മില്‍ ഉണര്‍ത്തുന്നത് ഒരു കാലത്തിന്റെ ഒരു വലിയ
പ്രതീക്ഷയുടെ ശബ്ദമാണെന്നും കമൽ പറഞ്ഞു.
ഗുരുക്കളെ ആദരിക്കുന്ന ചടങ്ങിൽ കലാമണ്ഡലം
വിമലാമേനോൻ, മൈഥിലി ടീച്ചർ,ഗിരിജ ചന്ദ്രൻ എന്നിവരെ കമൽ പൊന്നാട ചാർത്തി.
ഭാഷ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ പ്രൊഫ.വി കാർത്തികേയൻ നായർ അധ്യക്ഷം വഹിച്ച ചടങ്ങിൽ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ സെക്രട്ടറി എം ആർ ജയഗീത സ്വാഗതവും
മേതിൽ ദേവിക നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുരാജ് എൻ ന്റെ കുച്ചിപ്പുടിയും, ഡോ.
അപർണ നങ്യാരുടെ നങ്യാർകൂത്തും അരങ്ങേറി.