തിരുവനന്തപുരം: അങ്കമാലിയില്‍ മുന്‍ നഗരസഭാ അധ്യക്ഷൻ ബെന്നി മൂഞ്ഞേലി ഇടത് സ്ഥാനാര്‍ഥിയാകും. ലൈംഗിക ആരോപണ കേസില്‍ കുടുങ്ങിയ ജോസ് തെറ്റയിലിനെ ഒഴിവാക്കിയാണ് ബെന്നിക്ക് സീറ്റ് നല്‍കിയത്. ജെഡിഎസ് നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
തെറ്റയിലിന്റെ സ്ഥാനാര്‍ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്നും അതിനാല്‍
മാറിനില്‍ക്കുന്നതാണ് ഉചിതമെന്നും നേതൃയോഗം വിലയിരുത്തി. സിപിഎം, സിപിഐ
തുടങ്ങിയ കക്ഷികള്‍ക്കും തെറ്റയില്‍ മത്സരിക്കുന്നതിനോട്
താത്പര്യമില്ലായിരുന്നു.
അതേസമയം പാര്‍ട്ടിയുടെ മറ്റ് മൂന്ന് സിറ്റിംഗ് എംഎല്‍എമാരും വീണ്ടും മത്സരിക്കാന്‍ തീരുമാനമായി. മാത്യൂ ടി. തോമസ് (തിരുവല്ല), ജമീല പ്രകാശം (കോവളം), സി.കെ.നാണു (വടകര) എന്നിവര്‍ വീണ്ടും മത്സര രംഗത്തുണ്ടാകും.