തിരുവനന്തപുരം: വിമുക്തഭടന്മാരുടെ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് നല്കുന്ന പ്രധാനമന്ത്രിയുടെ മെരിറ്റ് സ്കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്നും അപേക്ഷിച്ച 1279 പേരില്‍ 1241 പേരെ തിരഞ്ഞെടുത്തു. ലിസ്റ്റ് www.desw.gov.in/www.sainikwelfarekerala.org എന്നിവയില്‍ ലഭ്യമാണ്. മെരിറ്റ് ലിസ്റ്റിലുള്ളവരുടെ പുതുക്കല്‍ അപേക്ഷകള്‍ അതത് വര്‍ഷത്തെ മാര്ക്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡിന് നേരിട്ട് അയയ്ക്കണമെന്ന് സൈനിക ക്ഷേമ ഡയറക്ടര്‍ ഇന്‍ചാര്‍ജ് അറിയിച്ചു.