ബി രാജൻ
തിരുവനന്തപുരം: അനന്തപുരിയുടെ ലോക സഞ്ചാരി ബി രാജൻ സമരം ചെയ്യുന്ന കാഴ്ച അതീവഹൃദ്യമായിരുന്നു. സെക്രട്ടറിയേറ്റ് നടയിലെ സമരപ്പന്തലിനു മുന്നിൽ റിബ്ബൺ റൌണ്ട് ഫെഡോറ ഹാറ്റ് ചൂടി കൊടുംവെയിലിൽ സ്വന്തം നാട്ടിലും ഒരു ലോകസഞ്ചാരിയെപ്പോലെ ആൾക്കൂട്ടത്തിനിടയിൽ വ്യത്യസ്ഥാനായാണ് അദ്ദേഹം നിന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറും കളർ ലാബുകളുടെയും പേരൂർക്കടയിലെ സ്വർണവ്യാപാര സ്ഥാപനത്തിന്റെ എംഡിയുമായ ഉടമയുമായ അദ്ദേഹം സ്വര്ണാഭരങ്ങൾക്ക് ഏർപ്പെടുത്തിയ വാങ്ങൽ നികുതി പിൻവലിക്കണമെന്നാവിശ്യപ്പെട്ട് കേരള ജ്വല്ലേഴ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയേറ്റിനുമുമ്പിൽ നടത്തിയ അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണയറിയിച്ച് സ്വർണവ്യാപാരികൾ സംസ്ഥാന വ്യവപകമായി കടകളടച്ച് സെക്രെട്ടറിയേറ്റ് മാർച്ചും ധർണയും നടത്തിയതിൽ പങ്കുചേർന്നതായിരുന്ന അത്.
ഫോട്ടോഗ്രാഫിയിൽ തന്റേതായ ഒരിടം കണ്ടെത്തിയ അദ്ദേഹം നിരവധി ലോക രാജ്യങ്ങൾ സന്ദർശിച്ച് നിശ്ചല-ചലന ചിത്രങ്ങളിലൂടെ തന്റെ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. അതിന്റെ നിരവധി സിഡിയിറക്കുകയും ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്തിട്ടുമുണ്ട്. ഇപ്പോഴും യാത്രതുടരുന്ന അദ്ദേഹം വ്യാപാരവും ഫോട്ടോഗ്രാഫിയും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകുന്നു.