കൂത്തമ്പലത്തിന്റെ ഒരു കവാടത്തിനടുത്ത് അവശിഷ്ടങ്ങൾ കൂട്ടിയിരിക്കുന്നു
തിരുവനന്തപുരം: പഞ്ഞ മാസ്മായ കർക്കിടകം ഇന്നവസാനിക്കുന്ന ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പുതിയ നാളുകൾ സമ്മാനിക്കുന്ന പൊന്നോണങ്ങളുടെ ചിങ്ങ മാസത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുകയാണ്. വാസസ്ഥലത്തെ മാറാലകളും ദുഷിപ്പും കർക്കിടകത്തിന്റെ അവസാന നാളിൽ ആടികളഞ്ഞു പുതുമ പകർന്ന ശേഷമാകും ചിങ്ങത്തെ വരവേൽക്കുക. അത് പെയിന്റിങ്ങിലൂടെയും പഴയ വസ്തുക്കൾക്ക് പകരം പുതിയവ സ്ഥാപിച്ചു മൊക്കെയാണ് അത് ചെയ്യുക. പക്ഷെ, ഇങ്ങനെയുള്ളത് നമ്മുടെ സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും നടക്കുമ്പോൾ സർക്കാർ സ്ഥാപനങ്ങൾ മുഖം തിരിച്ചു നിൽക്കുകയാണ്. മറ്റെല്ലാ സ്ഥാപനങ്ങളെപ്പോലെ അല്ല ഒരു സാംസ്‌കാരിക സ്ഥാപനം.തലസ്ഥാനത്തിന്റെ കലാ-സാംസ്കാരിക മുഖമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ അവിടുത്തെ ദുഷിപ്പ് കളഞ്ഞ് മലയാളികളുടെ സംകാരിക ഉത്സവമായ ഓണത്തിന് വരവേൽക്കാൻ തയ്യാറാകണം. മലയാളത്തിന്റെ പ്രിയ കവിയൂടെ നാമത്തിലുള്ള കേരള പാരമ്പര്യം വിളിച്ചോതുന്ന മനോഹരമായ സാംസ്കാരിക കേന്ദ്രത്തിൽ അതിഥികളായി നിരവധി പ്രഗത്ഭ കലാകാരന്മാരും-സാംസ്കാരിക നായകരുമാണ് എത്തുന്നത്.
മരം വെട്ടിയതിന്റെ അവശിഷ്ടം
കൂത്തമ്പലത്തിന്റെ ഒരു കവാടത്തിനടുത്ത് അവശിഷ്ടങ്ങൾ കൂട്ടിയിരിക്കുന്നു, ഓഫിസിനു താഴയുള്ള വാടകഹാളിലെ ചെയറിൽ സൂക്ഷിച്ചിരുന്നില്ലെങ്കിൽ കൈമുറിഞ്ഞു സെപ്റ്റിക് ആകുന്ന അവസ്ഥ, കെട്ടിട സമുച്ചയം പെയിന്റ് ചെയ്തിട്ട് വര്ഷങ്ങളായി, മരം വെട്ടിയതിന്റെ അവശിഷ്ടം മാസങ്ങളായി അവിടെത്തന്നെനിക്ഷേപിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ കേന്ദ്രവും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യതയാണ്. ആ വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ടിന്റെ സ്ഥിതിയും മെച്ചമല്ല. ഓഫീസിന്റെ ഒരു തലയെടുപ്പും അതിനില്ല. വീട് പോലെ ജീവിതത്തിലെ ഏറിയ പങ്കും ചിലവഴിക്കുന്ന സ്ഥാപനം ഒന്ന് വൃത്തിയാക്കി വയ്ക്കാനും ഈ ഓണത്തെ വരവേല്ക്കാനും എല്ലാ ജീവക്കാർക്കും ഒത്തൊരുമയോടെ ഒരു ആടിയറുതിക്ക് തുടക്കമിട്ടുകൂടെ. വൈലോപ്പിള്ളി സംസ്കൃതിഭവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് എന്നിവയെ ചൂണ്ടികാണിച്ചെങ്കിലും മിക്കവാറും എല്ലാ സർക്കാർ ഓഫീസുകളുടെയും സ്ഥിതി ഇത് തന്നെയാണ്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് കെട്ടിടം