P VIEW [ Public View ]16/06/2022

തിക്കുറിശ്ശി ഫൗണ്ടേഷന്റെ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

0
Rahim Panavoor
തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ പതിനഞ്ചാമത് മാധ്യമ, സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അച്ചടി വിഭാഗത്തില്‍ സ്‌പെഷ്യല്‍ ന്യൂസ്  റിപ്പോര്‍ട്ടിഗിംനും  ഫോട്ടോഗ്രാഫിക്കുമാണ് പുരസ്‌കാരം. ദൃശ്യമാധ്യമ  വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിഗിംനും സ്‌പെഷ്യല്‍ ന്യൂസ് കറസ്‌പോണ്ടിഗിംനും ക്യാമറ വിഭാഗത്തിനും പുരസ്‌കാരങ്ങളുണ്ടാകും. നവ മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

സാഹിത്യ വിഭാഗത്തില്‍  കഥ,കവിത, നോവല്‍,നാടകം, വൈജ്ഞാനിക സാഹിത്യം, യാത്രാ വിവരണം, നിരൂപണം എന്നിവയും പരിഗണിക്കും.

അച്ചടി വിഭാഗത്തിലെ സൃഷ്ടികളുടെ 3 കോപ്പിയും ദൃശ്യ മാധ്യമ വിഭാഗത്തിലെ 3 സിഡികളും രാജന്‍ വി. പൊഴിയൂര്‍,  സെക്രട്ടറി തിക്കുറിശ്ശി  ഫൗണ്ടേഷന്‍, സെന്റ്  ജോസഫ്‌സ് ഹയര്‍  സെക്കണ്ടറി  സ്‌കൂള്‍ , തിരുവനന്തപുരം, ഫോണ്‍ : 9947005503 എന്ന വിലാസത്തില്‍ ജൂണ്‍ 20 നു മുമ്പ്  അയയ്ക്കണം. ജൂലൈ 14ന്  തിരുവനന്തപുരം അയ്യങ്കാളി  ഹാളില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന്  ഫൗണ്ടേഷന്‍ സെക്രട്ടറി അറിയിച്ചു.

Views: 543
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024