P VIEW [ Public View ]29/12/2022

മംഗല്യ മണിനാദം സമൂഹ വിവാഹവും കലാഭവൻ മണി സ്മാരക പുരസ്കാര വിതരണവും ജനുവരി 1ന്

0
Rahim Panavoor
ആറ്റിങ്ങൽ : ആറ്റിങ്ങൽ കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന മംഗല്യ മണിനാദം സമൂഹ വിവാഹവും കലാഭവൻ മണി സ്മാരക പുരസ്കാര വിതരണവും  ജനുവരി 1ന് ആറ്റിങ്ങലി ൽ  നടക്കും. അനശ്വര നടൻ കലാഭവൻ മണിയുടെ 52-ാം ജന്മദിനാഘോഷത്തോടും സമിതിയുടെ 14-ാം വാർഷികത്തോടും അനുബന്ധിച്ചാണ്  പരിപാടികൾ. മംഗല്യ മണിനാദം പദ്ധതിയിലൂടെയുള്ള  സമൂഹ വിവാഹം രാവിലെ  11 മണിക്ക് ആറ്റിങ്ങൽ കോരാണി  നങ്ങേലി ഗ്രാമം വിളയിൽ തെക്കതിൽ  ബാലഭദ്ര ദേവീക്ഷേത്ര സന്നിധിയിൽ നടക്കും.എം എൽ എ മാരായ വി. ശശി, വി.ജോയ്, മുദാക്കൽ ഗ്രാമ പഞ്ചായത്ത്   പ്രസിഡന്റ് എ. ചന്ദ്രബാബു ,വൈസ് പ്രസിഡന്റ്  ശ്രീജ,  സാമൂഹ്യ പ്രവർത്തകനായ വിളയിൽ എൻ. പ്രശാന്ത്, ചലച്ചിത്ര താരങ്ങളായ ജീജാ  സുരേന്ദ്രൻ, ഗായത്രി വർഷ, അമ്പിളി സോമൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.
  
ഉച്ചയ്ക്ക് 2 മണി മുതൽ  മാമം എസ്. എസ്. പൂജാ  കൺവെൻഷൻ സെന്ററിൽ നിറവ് 2023 നടക്കും.സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം  ചെയ്യും.കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷനായിരിക്കും. അഡ്വ. അടൂർ പ്രകാശ് എം പി  കലാഭവൻ മണി അനുസ്മരണം നടത്തും.സ്നേഹസാഗരം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പനവൂർ സഫീർ ഖാൻ മന്നാനി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഒ. എസ്. അംബിക എംഎൽഎ അന്നദാന വാഹന താക്കോൽദാന കൈമാറ്റം നടത്തും. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പഠനോപകരണവും  കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു രോഗികൾക്കുള്ള ധനസഹായവും  വിതരണം ചെയ്യും. വിദ്യാർത്ഥികളുടെ  പഠനം ഏറ്റുവാങ്ങൽ  പദ്ധതി വിവരണം  മുൻ എം എൽഎ  അഡ്വ. ബി. സത്യൻ നടത്തും. അനാഥാലയങ്ങൾക്കുള്ള  ധനസഹായം ബി ജെ പി സംസ്ഥാന സെക്രട്ടറി  കരമന ജയൻ വിതരണം ചെയ്യും. നിറവ്  സഹായനിധി  ബ്രോഷർ പ്രകാശനം ആറ്റിങ്ങൽ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ അവനവഞ്ചേരി രാജു നിർവഹിക്കും.ചലച്ചിത്ര നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ ,സമിതി രക്ഷാധികാരി ജീജാ സുരേന്ദ്രൻ,  മെമ്പറും  ഡബ്ബിംഗ് ആർട്ടിസ്റ്റുമായ  ശശികുമാർ രത്നഗിരി, ട്രഷറർ  ഷൈൻരാജ്  ആറ്റിങ്ങൽ, സെക്രട്ടറി രാജേഷ് തിരുമേനി  തുടങ്ങിയവർ സംസാരിക്കും.
 ജഗതി ശ്രീകുമാർ, മല്ലിക സുകുമാരൻ, തുളസിദാസ്, ചിപ്പി രഞ്ജിത്ത്, ദിനേശ്  പണിക്കർ,വഞ്ചിയൂർ പ്രവീൺകുമാർ, എൻ. എം. ബാദുഷ, ലക്ഷ്മി നക്ഷത്ര, ഫിറോസ്  കുന്നുംപറമ്പിൽ,രാജേഷ് തലച്ചിറ, പ്രവീൺ ഇറവങ്കര , സംഗീത മോഹൻ, ടി. എസ്. സജി,ഷിജു അരൂർ, ആദിത്യൻ, മോളി കണ്ണമ്മാലി,അമ്പിളി ദേവി  തുടങ്ങി നിരവധി  പ്രമുഖർക്ക്  കലാഭവൻ മണി സ്മാരക  പുരസ്കാരം സമ്മാനിക്കും.
തുടർന്ന്   മണിനാദം നാടൻപാട്ട് കലാസംഘം അവതരിപ്പിക്കുന്ന കലാസന്ധ്യ.
Views: 487
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024