P VIEW [ Public View ]12/03/2023

ശുഭ വയനാട് അവതരിപ്പിച്ച 'ഒറ്റപെങ്ങൾ' ശ്രദ്ധേയമായി

0
Rahim Panavoor
തിരുവനന്തപുരം : മലയാള  കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ' യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും  വനിതാ വിഭാഗമായ  സർഗ്ഗവനിതയുടെയും  ആഭിമുഖ്യത്തിൽ അന്തർദേശീയ  വനിതാ ദിനാഘോഷ  പരിപാടികൾ സംഘടിപ്പിച്ചു .വെള്ളയമ്പലം  മാനവീയം വീഥിയിൽ  നടന്ന  പരിപാടികൾ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മാനേജ്മെന്റ് ഇൻ ഗവൺമെന്റിലെ  അസോസിയേറ്റ് പ്രൊഫസർ  ഡോ. അനീഷ്യ ജയദേവ് ഉദ്ഘാടനം ചെയ്തു. ശുഭ വയനാട്  അവതരിപ്പിച്ച ഒറ്റപെങ്ങൾ എന്ന ഏകപാത്ര നാടകം ശ്രദ്ധേയമായി.
ദുശ്ശള , പഞ്ചാലി, സൗമ്യ എന്നീ മൂന്നു  കഥാപാത്രങ്ങളിലൂടെയുള്ള  നാടകം  സ്ത്രീ പൊരുതി മുന്നേറേണ്ടവൾ ആണെന്ന് ചൂണ്ടിക്കാട്ടുന്നു. സ്ത്രീ ശക്തീകരണം പ്രമേയമായ  നാടകത്തിന്റെ  രചന  നിർവഹിച്ചത്  ഷെരീഫ് പാങ്ങോട് ആണ്.
നന്മയിലെ കലാകാരികൾ  വിവിധ പരിപാടികൾ  അവതരിപ്പിച്ചു.
Views: 445
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024