P VIEW [ Public View ]06/05/2017

നടപ്പാതകൾ കയ്യേറുന്നു; കാൽനട യാത്രക്കാർ ഭീഷണിയിൽ

ayyo news service
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് സുന്ദരമാക്കാൻ ടൈൽസ് പാകിയ നടപ്പാതകൾ കാൽനട യാത്രക്കാർക്ക് അന്യമാകുന്നു. വർധിച്ച വാഹനത്തിരക്കിൽ  വീതികൂടിയ റോഡിന്റെ വശത്തെ നടപ്പാതയിൽ കൂടി സുരക്ഷിതമായി യാത്ര ചെയ്യാനുള്ള  കാൽനട യാത്രക്കാരന്റെ അവകാശത്തെ പാതയോരത്തെ വ്യാപാര  സ്ഥാപനങ്ങളും അനധികൃത പാർക്കിങ്ങും നിഷേധിക്കുകയാണ്.  ഈ നിഷേദം നടത്തുന്ന കൈയ്യേറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാകാത്തതോ കുറ്റക്കാർക്കെതിരെ  കണ്ണടക്കുന്നതോ ആണ് കയ്യേറ്റം വ്യാപമാകുന്നത്.  നടത്തം ആരോഗ്യത്തിനു നല്ലതാണ് പക്ഷെ നടക്കാൻ അനുവദിച്ച സ്ഥലം കണ്ണിൽപ്പെടാതെ വാഹനങ്ങൾക്കിടയിക്കൂടെ നടക്കുന്ന കാൽ നട യാത്രക്കാരന്റെ ജീവന് ആര് ഉത്തരം പറയും. 

പാതയോരത്ത് വ്യാപാര സ്ഥാപനം ആരംഭിക്കുമ്പോൾ ആദ്യം നടപ്പാത അപഹരിക്കാറില്ലെങ്കിലും പതിയെ പതിയെ നല്ല ടൈൽസ് പാകിയ നടപ്പാതയിൽ സാധനങ്ങൾ നിരത്തി നടപ്പാത ബ്ലോക്ക്ചെയ്ത് അവന്റെ സ്വന്തമാകുന്ന രീതിയയാണ് കണ്ടുവരുന്നത്. ഹോട്ടലോ തട്ടുകടക്കാരോ വളരെ അപകടകരമായ രീതിയിലാണ് നടപ്പാതകൾ കൈയ്യേറുന്നതു. നടപ്പാതയിൽ ഗ്യാസ് അടുപ്പുവച്ചു പരസ്യമായാണ് പാചകം. ഒരു സുരക്ഷയും പാലിക്കാതെയാണ് ഇത്.  വീതിയില്ലാത്ത നടപ്പാതയിൽ ചുട്ടു പൊള്ളുന്ന ദോശക്കല്ലിൽ അറിയാതെ തൊട്ടുപോകുന്ന അവസ്ഥയാണ്.  അതിനാൽ ദൂരെ നിന്ന് കാണുന്ന കാൽനടക്കാർ അപകടം മനസ്സിലാക്കി വാഹങ്ങൾക്കിടയിലൂടെ നടന്നുപോകുകയാണ് ചെയ്യുന്നത്.

മറ്റൊരു ഭീഷണി നടപ്പാതയിലൂടെ ഓടുന്ന ഇരുചക്ര മോട്ടോർ  വാഹനമാണ്. നിരത്തിലേ ട്രാഫിക് ബ്ലോക്ക് കാരണം ഇപ്പോൾ പലരും നടപ്പാതയാണ് ബ്ലോക്കിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിക്കുന്നത്. അവിടെയും പലരും അർഹതയില്ലാത്ത പാതയിലൂടെയുള്ള യാത്രയെ മാനിക്കാറില്ല . അവകാശികളായ കാൽനട യാത്രക്കാർ പേടിച്ചുഒഴിഞ്ഞുമാറിക്കൊടുത്തില്ലെങ്കിൽ അപകടം ഉറപ്പ്. 

നടപ്പാതകൾ ഇപ്പോൾ പാർക്കിങ് സ്ഥലമാണ്.  ആരും ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ട് നല്ല സുന്ദരമാക്കിയ നടപ്പാതകളിൽ വാഹന പാർക്കിങ് വ്യാപകമാണ്. ഇവയെല്ലാം കൊണ്ട് കാൽ നടയാത്രക്കാരന്റെ സുരക്ഷിതമായ യാത്ര മാർഗത്തെ തടയുകയാണ്. ഇതിനെതിരെ പ്രതികരിക്കാനോ പ്രതിഷേദിക്കാനോ ആരും തയ്യാറാകത്ത്തു കൊണ്ട് നടപടിയുമില്ല. വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് കാൽ നട യാത്രക്കാരന്റെ പ്രയാസം അറിയില്ലല്ലോ. നടത്ത ആരോഗ്യത്തിനു ഗുണകരമാണ് എന്ന് പറയുന്നുണ്ടെങ്കിലും പക്ഷെ, ഇന്ന് അത് അപകടംപിടിച്ച പണിയാണ്. 
Views: 1724
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024