തിരുവനന്തപുരം:പുലിമുരുകൻ കയറിക്കൂടിയ ശ്രീകുമാർ തീയറ്റർ കോമ്പ്ലെക്സിലേക്ക് പുലിമുരുകനെ കാണാൻ നാടിൻറെ പല ഭാഗത്ത് ഇന്നും ഒഴുകിയെത്തുന്ന ജനങ്ങളെ താങ്ങാനുള്ള കെല്പില്ല. നഗരത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ തമ്പാനൂരിൽ അരനൂറ്റാണ്ടിലധികമായി പൊളിച്ചുപണിയില്ലാതെ സ്ഥിതിചെയ്യുന്ന തീയറ്ററിൽ അനുവദനീയമായ പാർക്കിങ് സൗകര്യം പോലും ലഭ്യമല്ലാത്തതിനാൽ പുലിമുരുകനെ കാണാനെത്തിയ വൻ ജനാവലിയുടെ വാഹനങ്ങൾ പ്രധാനമായും ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് റോഡിന്റെ മധ്യഭാഗം വരെ നീണ്ടു. തീയറ്ററിന്റെ മുന്നിലെ ജനത്തിരക്കും വാഹന കൂട്ടവും പലപ്പോഴും വാഹന ഗതാതഗതത്തിനു തടസ്സവും സൃഷ്ടിക്കാറുണ്ട്. പുലിമുരുകനായ മോഹൻലാലിന്റെ ഗംഭീര പ്രകടനം കാണാൻ ആരാധകർ ഇവിടേയ്ക്ക് വീണ്ടും വീണ്ടും ഒഴുകിയെത്തുമ്പോൾ ഇതുവഴിയുള്ള ഗതാഗതം സുഖമമാക്കാൻ പോലീസുകാർ വിയർപ്പ് ഒഴുക്കേണ്ടിവരും മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് തീയറ്ററായും ലാലിന്റെ ചിത്രങ്ങൾക്ക് വിജയം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതുമായ ശ്രീകുമാർ തീയറ്റർ കോംപ്ലക്സിൽ ലാലിന്റെ പുലിമുരുകൻ പൂർവകാല കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.
നഗരത്തിലെ റിലീസ് തീയ്യറ്ററുകളായ മറ്റുള്ളവ കാലത്തിനൊത്ത പൊളിച്ചുപണിക്ക് വിധേയമായെങ്കിലും ശ്രീകുമാർ-ശ്രീവിശാഖ് ഇതുവരെ അതിനു തയ്യാറായിട്ടില്ല. പാർക്കിങ് സൗകര്യമില്ലാത്തതാണ് ശ്രീകുമാർ തീയറ്റർ കോംപ്ലക്സിലെ ഏറ്റവും വലിയ ന്യുനത. അതിനു പരിഹാരം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.