തിരുവനന്തപുരം : ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷാകര്‍ത്താക്കളുടെ സംഘടനയായ 'പരിവാര്‍' ന്റെ തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 9.30 ന് എകെജി സെന്ററിന് മുന്‍വശത്തുള്ള ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റസ് സെന്ററില്‍ നടക്കും. മന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. പരിവാര്‍ ജില്ലാ പ്രസിഡന്റ് ഷീജ സാന്ദ്ര അധ്യക്ഷയായിരിക്കും. ദേശീയ പരിവാര്‍ ഡയറക്ടര്‍ മേജര് സുധാകരപിള്'ഭിന്നശേഷി മേഖലയില്‍ രക്ഷാകര്‍ ത്താക്കളുടെ ശാക്തീകരണത്തിന്റെ ആവശ്യകത ' എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ക്ലൈനസ് റൊസാരിയോ, വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബു, ജിന്‍സി വര്‍ഗീസ്, തോമസ് മാമ്മന്‍, ഫാ. സജി മേക്കാട്ട്, ബെന്നി അബ്രഹാം, ഡെയ്‌സി ജേക്കബ്, കെ. ഗംഗാധരന്‍, പി. വിജയകൃഷ്ണന്‍, എ. ആര്‍. അപ്‌സര, ഐ. സൈനുലാബ്ദീന്‍ തുടങ്ങിയവര്‍ സംസാരിക്കുംകുടുംബശ്രീ അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡാനിയേല്‍ ലിബിനിബി ആര്‍ സി കളും സ്‌പെഷ്യല്‍ അയല്‍കൂട്ടങ്ങളും' എന്ന വിഷയത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ് എടുക്കും. ഉച്ചയ്ക്ക് 1.30 ന് പൊതുസമ്മേളനം.