തിരുവനന്തപുരം: കാനായി കുഞ്ഞിരാമന്‍ സാറിന്റെ ചിത്രങ്ങള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ സഹയത്താല്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ആര്‍ട് ഗ്യാലറിസ്ഥാപിക്കുക എന്നൊരാഗ്രഹമുണ്ട്. അതിനു വേണ്ടിയുള്ള ചില പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഒരു പ്രദര്‍ശനം കഴിഞ്ഞു ചിത്രങ്ങള്‍ കെട്ടിപ്പൂട്ടി വയ്ക്കുന്നതിലും നല്ലതിനാണെന്ന ചിന്തയില്‍ നിന്നാണ് അങ്ങനെയൊരാഗ്രഹം ഉണ്ടായതെന്ന് ജിതേഷ് ദാമോദർ പറഞ്ഞു. സൂര്യ ഫെസ്റിവലിനോടനുബന്ധിച്ച് സൂര്യ ആര്ട്ട് ഗ്യാലറിയിൽ 89 ഫോട്ടോകളിലൂടെ ഒരുക്കിയ കാനായി കുറിഞ്ഞിരാമന്റെ കലാജീവിതം നേർക്കാഴ്ചയായ്ക്കുന്ന പ്രദര്ശനത്തിനിടയിൽ സംസാരിക്കുകയായിരുന്നു ഫോട്ടോ ജേർണലിസ്റ് ജിതേഷ് ദാമോർ.
കാനായി സാർ ഉദ്‌ഘാടനം ചെയ്ത സൂര്യയുടെ ആര്ട്ട് ഗാലറിയില്‍ നടക്കുന്ന ആദ്യ ഇവന്റാണ് എന്റെ ഈ ഫോട്ടോ പ്രദർശനം എന്ന ഒരു പ്രത്യേകതയുണ്ട്. സൂര്യയുടെ വേദിയിൽ ഒരു കലാകാരനായി ഞാനെത്തുന്നത് ഇത് രണ്ടാം തവണയാണ്. വർഷങ്ങൾക്ക് മുൻപ് കുത്ബുദിൻ അൻസാരി എന്ന നാടകം സൂര്യ മേളയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കിയ സൂര്യ കൃഷ്ണമൂർത്തി സാർ തന്നെയാണ് ഇക്കുറി ഫോട്ടോ പ്രദർശനത്തിനും വേദിയൊരുക്കിയത്. 2010 ൽ വൈലോപ്പിള്ളിയിൽ അരങ്ങേറിയ കുത്ബുദിൻ അൻസാരി കണ്ടതിനു ശേഷം വേദി തന്ന കൃഷ്ണമൂർത്തി സാർ വര്ഷങ്ങള്ക്കിപ്പുറം കനകക്കുന്നിലെ എന്റെ ആദ്യ ഫോട്ടോ പ്രദർശനം കാണാനെത്തി വീണ്ടും അവസരസമൊരുക്കുയായിരുന്നു.
സൂര്യ കൃഷ്ണമൂർത്തി സാർ ഒരു വിശാല മനസ്കനാണ് . കലാകാരന്മാർ എന്താവശ്യപ്പെട്ടാലും അദ്ദേഹം അത് ചെയ്തു കൊടുക്കും കലാകാരന്മാർക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന അദ്ദേഹത്തിന്റെ മനസ്സിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
കാനായി സാറിന്റെ ഈ ഫോട്ടോ പ്രദർശനം ഡൽഹി ഉൾപ്പെടെ പല സ്ഥലങ്ങളിലും നടത്തുന്നുണ്ട്. അടുത്തമാസം കിഴക്കനേല സ്‌കൂളിൽ നടക്കും എന്നും ജിതേഷ് പറഞ്ഞു.
കനകക്കുന്നിലെപ്പോലെ ആൾക്കൂട്ടം സൂര്യ ആർട് ഗ്യാലറിയിൽ പ്രതീക്ഷിക്കണ്ട. പക്ഷെ, അവിടെ കാണാനെത്തുന്നവർ താല്പര്യമുള്ളവരും കലാകാരും മായിരിക്കും. അവർ ദീർഹമായും ലഘുവായും സംവാദങ്ങൾ നടത്തും. അത് ഒരു കലാകാരന്റെ ക്രീയേറ്റിവിറ്റിയെ ത്വരിതപ്പെടുത്താൻ പര്യാപ്തമാണ്. അല്ലെങ്കിൽ അവരാരും ( യുവാക്കൾ, മധ്യവയസ്കർ, വയസ്കർ ) സാഹസികമായി ഇരുമ്പ് കോണികൾ കയറി പ്രദർശനം കാണാനെത്തില്ലല്ലോ!