Mobirise Website Builder v4.9.3
P VIEW [ Public View ]22/09/2023

കർമ മഹിമ പുരസ്കാരം നടൻ മധുവിന് സമർപ്പിച്ചു

0
Rahim Panavoor
കർമ മഹിമ പുരസ്കാരം നടൻ മധുവിന് സെക്രട്ടറി ഷീജ സാന്ദ്ര സമർപ്പിക്കുന്നു.അജു കെ. മധു , റഹിം പനവൂർ, സന്ധ്യ ആർ. എസ് എന്നിവർ സമീപം 
തിരുവനന്തപുരം :  ഭിന്നശേഷിയുള്ള  കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ  കർമ മഹിമ പുരസ്കാരം നടൻ മധുവിന് സെക്രട്ടറി ഷീജ സാന്ദ്ര സമർപ്പിച്ചു.  നവതി ആഘോഷിക്കുന്ന മധുവിന് പൊന്നാടയും അണിയിച്ചു . വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി സന്ധ്യ ആർ. എസ് വരച്ച ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. ജന്മനാ ഇരു  കാലുകളും കൈകളും ഇല്ലാത്ത സന്ധ്യ വരച്ച ചിത്രം ജന്മദിന സമ്മാനമായാണ് മധുവിന് നൽകിയത്.നല്ല  ചിത്രകാരിയായ സന്ധ്യ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ചലച്ചിത്ര നടന്മാരിൽ ആദ്യം വരച്ച ചിത്രം  സാറിന്റെയാണെന്ന് സന്ധ്യ  പറഞ്ഞപ്പോൾ മധു ചിരിച്ചുകൊണ്ട്  തോളിൽ തട്ടി  കുട്ടിയെ അഭിനന്ദിച്ചു.സന്ധ്യയെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം  ചോദിച്ചറിഞ്ഞു. നേരിൽ കണ്ടിട്ടില്ലാത്ത മധുവിനെ  നേരിൽ കണ്ട് ചിത്രം സമ്മാനിക്കണമെന്ന സന്ധ്യയുടെ ആഗ്രഹമാണ്സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിലൂടെ  സഫലമായത്.സിനിമ പിആർഒ റഹിം പനവൂർ, പൊതുപ്രവർത്തകൻ അജു  കെ. മധു  ,സന്തോഷ്‌ കായൽക്കര, സൗമ്യ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Views: 429
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY