കേരള പഠനവിഭാഗം അധ്യക്ഷൻ ഡോ. സി. ആർ.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ രണ്ടാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച സുഗത സ്മൃതി ഭാരത് ഭവനിൽ നടന്നു. കേരള പഠന വിഭാഗം അധ്യക്ഷൻ ഡോ. സി. ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. വിളക്കുടി രാജേന്ദ്രൻ, ടി. പി.ശാസ്തമംഗലം, കൃഷ്ണ പൂജപ്പുര, കെ. എസ്. രാജശേഖരൻ, ഡോ. പി. കെ. സുരേഷ്കുമാർ, കല്ലിയൂർ ഗോപകുമാർ, റോബിൻ സേവ്യർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.വേട്ടക്കുളം ശിവാനന്ദൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, എൽ. വി. ഹരികുമാർ, കെ. ശശിധരൻ,രമേശ് ബാബു ശരച്ചന്ദ്രലാൽ, സക്കീർ ഹുസൈൻ,എൻ. കെ. വിജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാജീവ് ഗോപാലകൃഷ്ണൻ രചിച്ച് അജിത് കുമാർ ടി. എസ്. സംവിധാനം ചെയ്ത യശോദാനന്ദനം എന്ന നാടകവും ഉണ്ടായിരുന്നു.