P VIEW [ Public View ]14/02/2023

ഒ.എന്‍.വി സ്മരണകളില്‍ സ്മൃതി സായാഹനം

0
ayyo news
ഒ.എന്‍.വി കള്‍ചറല്‍ അക്കാദമിയുടെയും യൂനിവേഴ്സിറ്റി കോളെജ് മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒ.എന്‍.വി സ്മൃതി സായാഹ്നത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. പ്രഭാവര്‍മ്മ, കെ. ജയകുമാര്‍, എം. വിജയകുമാര്‍, ജോണി ലൂക്കോസ്, രാധിക. സി. നായര്‍ തുടങ്ങിയവര്‍ സമീപം.
തിരുവനന്തപുരം;പ്രിയകവി ഒ.എന്‍.വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്നു. ഒ.എന്‍.വി കള്‍ചറല്‍ അക്കാദമിയുടെയും യൂനിവേഴ്സിറ്റി കോളെജ് മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒ.എന്‍.വിയുടെ ഏഴാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒ.എന്‍.വി സ്മൃതി സായാഹനമാണ് ഒ.എന്‍.വിയെ സ്‌നേഹിക്കുന്നവരുടെ സൗഹൃദ സായാഹ്നമായത്. ഇന്നലെ വൈകിട്ട് യൂനിവേഴ്സിറ്റി കോളെജിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒ.എന്‍.വിയുടെ ഭാര്യ സരോജിനി അടക്കമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും യൂനിവേഴ്‌സിറ്റി കോളെജില്‍ ഒത്തുചേര്‍ന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജയകുമാര്‍, പ്രഭാവര്‍മ്മ, എം. വിജയകുമാര്‍, ജോണി ലൂക്കോസ്, ആര്‍. ശരത്, രാധിക. സി. നായര്‍, യൂനിവേഴ്സിറ്റി കോളെജ് പ്രിന്‍സിപ്പല്‍ സജി സ്റ്റീഫന്‍, മലയാള വിഭാഗം മേധാവി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒ.എന്‍.വിയുടെ സൂര്യഗീതം എന്ന കവിതയുടെ സംഗീതാവിഷ്‌കാരത്തോടെയാണ് സ്മൃതി സായാഹ്നം ആരംഭിച്ചത്.

ഒ.എന്‍.വി ഗായകവൃന്ദത്തിലെ ഗായകരാണ് സുര്യഗീതം അവതരിപ്പിച്ചത്. തുടര്‍ന്ന് സായാഹ്നത്തില്‍ പങ്കെടുത്തവര്‍ ഒ.എന്‍.വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. സായാഹ്നത്തിന്റെ ഭാഗമായി ഒ.എന്‍.വിയുടെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ഥി കാലം മുതലുള്ള ഒ.എന്‍.വിയുടെ ചിത്രങ്ങളും ജ്ഞാനപീഠവും പത്മ പുരസ്‌കാരങ്ങളുമെല്ലാം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വിദേശ യാത്രകള്‍ക്കിടെ പകര്‍ത്തിയ അപൂര്‍വ്വ ചിത്രങ്ങളുമെല്ലാം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Views: 466
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024