P VIEW [ Public View ]09/05/2018

സാള്‍ട്ട്; സാധാരണക്കാരുടെ നിയമസഹായി

അഡ്വ. പൂഴിക്കുന്ന് സുദേവന്‍, ജനറല്‍ സെക്രട്ടറി - സാള്‍ട്ട്
കേരളത്തില്‍ നിയമ ലംഘനങ്ങളും, മനുഷ്യാവകാശ ധ്വംസനങ്ങളും സ്ത്രീപീഡനങ്ങളും സാമൂഹ്യസുരക്ഷിതത്വമില്ലായ്മയും മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ സര്‍ക്കാരിനോ, നിയമനിര്‍മ്മാണസഭക്കോ കഴിയാതെപോകുന്നു. എന്നാല്‍ നിലവിലെ നിയമ സംഹിതയ്ക്കകത്തുനിന്നുകൊണ്ട,് നിസ്സഹായരായ മനുഷ്യര്‍ക്ക് നീതിന്യായ വിഭാഗത്തിന് തെല്ലെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുന്നുണ്ട്. അക്കാര്യത്തില്‍ ജുഡീഷ്യറിക്ക് ചില മനുഷ്യാവകാശ സംഘടനകളും,സാമൂഹ്യപ്രസ്ഥാനങ്ങളും ശക്തിയായി പിന്‍തുണയും നല്‍കാറുണ്ട്. ഇതോടൊപ്പം എല്ലാവിഭാഗം മനുഷ്യര്‍ക്കും നീതി ലഭ്യമാകുന്നതിനായി വ്യക്തിപരമായും, പൊതുവായും നിലവിലെ നിയമങ്ങള്‍ക്ക് ശക്തിനല്‍കിക്കൊണ്ട് ഒരു സഹായിയായി നിലകൊള്ളുന്നതിന് 2018-ല്‍ രൂപംകൊണ്ട സാമൂഹ്യ-നിയമരംഗത്തെ സംഘടനയാണ് സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ലീഗല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അല്ലെങ്കില്‍'സാള്‍ട്ട്'എന്ന് ചുരുക്കത്തില്‍ അറിയുന്നത്.
ഈ സംഘടനക്ക് കക്ഷി-രാഷ്ട്രീയമോ, ജാതി മതമോ മാത്രമല്ല, ആരോടും പ്രത്യേക വിധേയത്വമോ, സങ്കുചിതതാല്പര്യമോ ഇല്ലെന്ന് ഇതിന്റെ പ്രവര്‍ത്തകര്‍ ഉറപ്പിച്ചുപറയുന്നു. നിയമരംഗത്തും, സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഏതാനുംപേര്‍ ചേര്‍ന്ന് തിരുവനന്തപുരം കേന്ദ്രമാക്കി ചാരിറ്റബിള്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
നിയമപരമായി സാധാരണക്കാര്‍ക്ക് സേവനം ചെയ്യുക, നിയമബോധ വല്‍ക്കരണക്ലാസ്സുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുക, സര്‍ക്കാര്‍ സഹായത്തോടെ നിയമ-സാമൂഹ്യമേഖലയില്‍ വിവിധ കോഴ്‌സുകള്‍ നടത്തുക, പൊതുതാല്പര്യപ്രശ്‌നങ്ങളില്‍ ഇടപെടുക തുടങ്ങി നിരവധി ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച സാള്‍ട്ടില്‍ സാമൂഹ്യ നിയമരംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്.
സാധാരണജനങ്ങള്‍ക്ക് നിയമസേവനം ലഭ്യമാകുന്നതിനുവേണ്ടി കണ്‍സള്‍ട്ടിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം കേരളമാകെ വ്യാപിക്കുന്നതിന് സാള്‍ട്ട് നിയമസേവന കേന്ദ്രങ്ങള്‍ (ഹെല്‍പ്പ് ഡസ്‌ക്) തുറക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. ആദ്യത്തെ കേന്ദ്രം തിരുവനന്തപുരം തമലം കേന്ദ്രമാക്കി 2018 മേയ് 2-ന് പ്രവര്‍ത്തനം ആരംഭിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലും പിന്നീട് കേരളത്തിലെ എല്ലാ ജില്ലകളിലും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍വരെ ഹെല്‍പ്പ്ഡസ്ക് കേന്ദ്രങ്ങള്‍ തല്‍ക്കാലം മാസത്തില്‍ ഒരു ദിവസമെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ സൗകര്യപ്പെടുംവിധം വിവിധ പൊതുസ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, അംഗനവാടികള്‍, കുടുംബശ്രീകള്‍, മറ്റു സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹായത്തോടെ ആരംഭിക്കാനാണ് സംഘടനയുടെ ലക്ഷ്യം. ഭാവിയില്‍ ഓരോ കേന്ദ്രവും ദിവസവും പ്രവര്‍ത്തിക്കാന്‍ തക്കനിലയിലേക്ക് മുന്നോട്ടുപോകണമെന്നാണ് പ്രധാനഭാരവാഹികളായ അഡ്വ.ജെ.സുഗതന്‍പോള്‍, അഡ്വ.പൂഴിക്കുന്ന് സുദേവന്‍, അഡ്വ.ജയകുമാരന്‍ നായര്‍, അഡ്വ.അനില്‍കുമാര്‍, വി.വി.സൈനന്‍, ബിന്ദുരാജ് തുടങ്ങിയവരുടെ അഭിപ്രായം.
സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ലീഗല്‍ ട്രാന്‍സ്ഫര്‍മേഷന്‍ (സാള്‍ട്ട്) രജിസ്‌ട്രേഡ് ഓഫീസ് (രജി.നം.ടി.വി.എം/ടി.സി./219/2018) പോസ്റ്റല്‍വിലാസം പി.ബി.നം.1243, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം 695 005, ഫോണ്‍ 8137003654. അംഗത്വത്തിനും നിയമസേവനത്തിനും ബന്ധപ്പെടുന്നതിന് ജനറല്‍ സെക്രട്ടറി, മൊ.നം.  - 8848530020/9383424247.

Views: 1634
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024