സ്‌നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്തുമസ് -
പുതുവത്സരാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
നിര്‍വഹിക്കുന്നു.
തിരുവനന്തപുരം : ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്‌നേഹ സാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് - പുതുവത്സരാഘോഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.കുട്ടികളോടൊപ്പം മന്ത്രി കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ഭിന്നശേഷിയുള്ള 150 കുട്ടികള്‍ക്ക് ക്രിസ്തുമസ് - പുതുവത്സര കിറ്റ്, വീല്‍ചെയര്‍, പുതുവസ്ത്രം, മെഡിക്കല്‍ കിറ്റ്, ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷി കുട്ടികള്‍ക്കും മറ്റു സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും സേവാരത്‌ന പുരസ്‌കാരം സമ്മാനിച്ചു . ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര ചടങ്ങില്‍ അധ്യക്ഷയായിരുന്നു.വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ഡോ. ജി. എസ്. പ്രദീപ്,മുന്‍ മന്ത്രി എം. എം.ഹസ്സന്‍, പാളയം ഇമാം ഡോ. വി. പി. ഷുഹൈബ് മൗലവി, ഡോ.എം. എസ്.ഫൈസല്‍ ഖാന്‍,പ്രൊഫ. കെ. ഓമനക്കുട്ടി, വിജിതമ്പി,അഡ്വ ഷാനിബ ബീഗം, സ്വാമി അശ്വതി തിരുനാള്‍, എം.എം.സഫര്‍, കലാപ്രേമി ബഷീര്‍ , ഡോ.പി. സി അച്ചന്‍കുഞ്ഞ്, ബി. എസ്. ബാലചന്ദ്രന്‍, വിനയചന്ദ്രന്‍ നായര്‍, ഡോ.ജയകുമാര്‍, സുല്‍ഫി ഷഹീദ്, ഡോ. ശ്രീദേവി, ട്രസ്റ്റ് പ്രസിഡന്റ്ശ്രീലേഖ സജികുമാര്‍, ട്രഷറര്‍ സംഗീത എന്നിവര്‍ സംബന്ധിച്ചു.