എ ശ്രീകണ്ഠൻ നായര്‍
ഈ ഡിജിറ്റൽ യുഗത്തിൽ ലോകം നമ്മുടെ കൈയ്യിലാണ്. ഒരു സ്മാർട് ഫോണുണ്ടെങ്കിൽ അത് സാധ്യമാകും. ഇന്ന് വില കുറഞ്ഞ സ്മാർട്ടാല്ലാത്ത മൊബൈൽ ഫോണിൽ പോലും ഏറെക്കുറെ സാധ്യമാണ്. ഒരു മൊബൈൽ ഫോണുണ്ടായിരുന്നിട്ടും അതൊന്നും സാധ്യമാകാത്ത ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ആ ഭൂതകാലത്തിന്റെ രസകരമായ അറിവിന്റെ ഓർകളിലേക്കാണ് തിരുവനന്തപുരം തമ്പാനൂരിലെ ഭാനു ഓഫ്‌സെറ്റ് ഉടമ എ ശ്രീകണ്ഠൻ നായർ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
പൊസഷൻ
ശിവകാശി തിരുവനന്തപുരം എന്നിവിടങ്ങളിലെ മൂന്ന് ഓഫ്‌സെറ്റ് പ്രസ്സുകളുടെ ഉടമ അതിലുപരി പ്രിന്റിങ് ടെക്‌ടെക്‌നീഷ്യനുമായ എനിക്കന്ന് ധാരാളം യാത്രകൾ ആവിശ്യമായി വരികയും ഒപ്പം നിരവധിപേരെ ബന്ധപ്പെടേണ്ടതുമുണ്ടായിരുന്നു. അപ്പോഴൊക്കെ പബ്ലിക് ഫോണിനെയാണ് കൂടുൽ ആശ്രയിച്ചിരുന്നത്. അന്ന് ഹിന്ദി സിനിമകളിൽ നടന്മാര്‍ മൊബൈല്‍ ഫോണുപയോഗിക്കുന്നത് കണ്ടിരുന്ന ഞാൻ എന്നെങ്കിലും തിരുവനന്തപുരത്ത് വരുകയാണെങ്കില്‍ കരസ്ഥമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഓഫ്‌സെറ്റ് പ്രിന്റിങ്ങില്‍ ആദ്യമായി തിരുവനന്തപുരത്ത് കംപ്യുട്ടര്‍ ഉപയോഗിച്ചതും ഞാനാണ്. എന്റെ മൂന്നു യൂണിറ്റിലും ലോഗ് ടെക്കില്‍ നിന്നു കംപ്യുട്ടര്‍ എടുത്തിരുന്നു. ഇവിടെ മൊബൈല്‍ ഇറക്കിയാല്‍ ആരാകും ആവശ്യക്കാര്‍ എന്ന് നേരത്തെ അന്വേഷിച്ചറിഞ്ഞിട്ടാണെന്ന് തോന്നുന്നു 1996 ൽ എസ്‌കോട്ടല്‍ കമ്പനിക്കാര്‍ എന്നെ സമീപീച്ചു. ഞാനതാഗ്രഹിച്ചിരിക്കുകയായിരുന്നു എന്നവരോട് പറഞ്ഞപ്പോൾ താങ്കളാണ് ഇവിടെ ആദ്യമായിട്ട് ഫോണെടുക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ന്യൂസ്
എറിക്ഷന്റെ മൊബൈൽ ഫോണാണായിരുന്നു എനിക്ക് കിട്ടിയത്. അത് വളരെ നീളമുള്ളതും ഒരാന്റീന മുകളില്‍ തള്ളി നില്‍ക്കുന്നതും പോക്കറ്റില്‍ വച്ചാല്‍ പകുതിക്ക് മേല്‍ പൊങ്ങി നില്‍ക്കുന്നതുമാണ്. ആ ഫോണിന് 15000 രൂപ വിലയുണ്ടായിരുന്നു. അത് ഏറ്റവും വില കുറഞ്ഞതാണ്. അതിനേക്കാള്‍ വിലയുള്ള 40 ,000 50 ,000 വിലയുള്ള ഫോണൊക്കെയുണ്ടായിരുന്നു. അന്നത്തെ എസ്‌കോട്ടലാണ് ഇന്നത്തെ ഐഡിയ.
ചാർജ്
ഇന്‍കമിങ് ഔട്ട്‌ഗോയിംഗ് കോളുകള്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഒരു ലോക്കല്‍ കോളിന് മിനുറ്റിന് 15 രൂപയായായിരുന്നു ചാര്‍ജ്. വെറും പത്തുമിനുട്ട് സംസാരിക്കുമ്പോൾ 150 രൂപ കോൾ റേറ്റാകും. ഇന്നാണെങ്കിൽ ആ റേറ്റിന് ഫുൾ ടോക്ക് ടൈമിന്റെ അൺ ലിമിറ്റഡ് പ്ലാനുകളുണ്ട്.
വണ്ടർ
അന്നെനിക്ക് ദിവസവും പ്രിന്റിങ് ജോലികള്‍ക്കായി ഐ എസ് ആര്‍ ഒ യുടെ പല ഓഫിസുകളിലും ടെലികോം (ഇന്നത്തെ ബി എസ് എൻ എൽ) ഓഫീസിലും പോകേണ്ടിവരും മൊബൈൽ ഫോൺ ഉള്ളതുകൊണ്ട് അവിടെയുള്ള ഉദ്യോഗസ്ഥർക്ക് എന്റെ മൊബൈല്‍ നമ്പര്‍ കൊടുക്കും. അപ്പോൾ മൊബൈല്‍ ഫോണ്‍ കാണെട്ടെ എന്ന് പറഞ്ഞു വാങ്ങിച്ചു ഓരോരുത്തര്‍ അവരുടെ വീട്ടിലും സുഹൃത്തുക്കളെയും വിളിക്കും. മൊബൈല്‍ ഫോണ്‍ ആദ്യമായിട്ട് കാണുന്ന കൗതുകം കൊണ്ടാണ് അവര്‍ ഉപയോഗിക്കുന്നത്.
റെയ്ഞ്ച്
കരമനയ്ക്കും മെഡിക്കൽ കോളേജിനും ഇടയിൽ മാത്രമേ അന്ന് റെയിഞ്ചുള്ളു. താഴ്ന്ന സ്ഥലങ്ങളില്‍ ഒട്ടും കിട്ടില്ല . ഉയര്‍ന്നസ്ഥലത്ത് നിന്നാല്‍ കിട്ടും, സിറ്റിയില്‍ സെക്രട്ടറിയേറ്റിന്റെ പരിസരത്ത് പോലും കിട്ടിയില്ലെന്നു വരും. അന്ന് പട്ടം, വഴുതക്കാട്, പേരൂര്‍ക്കട ഇവിടങ്ങളിലെ മൂന്ന് ടൗവറേയുള്ളു. അതിനാല്‍ 5, 6 കിലോമീറ്റര്‍ വരെ സിറ്റിയ്ക്കകത്ത് കിട്ടുമായിരുന്നു.
ലിമിറ്റ്
അന്നത്തെ മൊബൈൽ ഫോൺ ഇന്നുള്ളതിനോട് താരാതമ്യപ്പെടുത്തമ്പോള്‍ ഉപയോഗക്കുറവും സമയ നഷ്ടവുമായിരുന്നു. ഒരു കോള്‍ ചെയ്യാന്‍ വേണ്ടി വളരെ സമയം പാഴാക്കേണ്ടിവന്നിരുന്നു. ഞാനീ ഫോണെടുത്ത് രണ്ടു വര്ഷം വരെയും വളരെ കുറച്ച് ഏര്യായിലെ റെയിഞ്ചുണ്ടായിരുന്നുള്ളു. ഫോണിന് വില കൂടിയാലും അതിലെ ബാറ്ററിക്ക് ലൈഫ് കുറവായിരുന്നു. അത് പലപ്പോഴും മാറ്റി വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. രണ്ടു കൊല്ലം കഴിഞ്ഞ് വേറെ ഫോണ്‍ വാങ്ങിയപ്പോഴും വലുപ്പ വ്യത്യാസമില്ലാതെ മറ്റൊന്നും മാറിയിട്ടില്ലായിരുന്നു. അന്ന് ചെറിയ ഫോണിനായിരുന്നു വില കൂടുതലെങ്കിൽ ഇന്ന് വലുതിനും.
ചെയ്ഞ്ച്
എസ്‌കോട്ടൽ ഓഫീസിൽ പല മാസങ്ങളിലും ബിൽ അടയ്ക്കാൻ പോകുമ്പോൾ രണ്ടു മൂന്നു പേർ മാത്രമായിരുന്നു ഒരു ദിവസം അതിനുവേണ്ടി ഉണ്ടായിരുന്നതെങ്കിൽ,ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍എനിക്ക് നീണ്ട ക്യൂ നിന്ന് അടക്കേണ്ടിവന്നു. ഞാന്‍ കണക്ഷനെടുത്ത് രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ 15 രൂപ 10 രൂപയായി കുറഞ്ഞിരുന്നു. മറ്റു കണക്ഷനുകള്‍ വന്നപ്പോള്‍ ഇത് ഏഴായി പിന്നെ അത് കുറഞ്ഞ് കുറഞ്ഞ് ഇന്നത്തെ നിലയിലായി. എസ്‌കോട്ടല്‍ ബിപിഎല്‍ ഇവ രണ്ടുമാണ് അന്നുണ്ടായിരുന്നത്. രണ്ടു വര്ഷം കഴിഞ്ഞ് സോണി എറിക്ഷന്റെ 22 , 000 രൂപയുടെ മടക്കുന്ന ടൈപ്പ് വാങ്ങിച്ച സമയത്താണ്.എറിക്ഷന്‍ സോണി എറിക്ഷന്‍ ആയത്. അത് അഞ്ചാറ് വര്ഷം ഉപയോഗിച്ചതിനു ശേഷം വീണ്ടും സോണി എറിക്ഷന്‍ തന്നെ വാങ്ങിച്ചു. അധികം വൈകാതെ ബി എസ് എന്‍ എലിനു മൊബൈൽ കണക്ഷന്‍ വന്നപ്പോള്‍ അവരുടെ പ്രിന്റിങ് സപ്ലയര്‍ ആയ ഞാൻ ആ കണക്ഷന്‍ എടുക്കാൻ നിർബന്ധിതനായി. കണക്ഷന്‍ എടുത്തപ്പോള്‍ ഒരു സിം ഉപയോഗിക്കാന്‍ പറ്റാതെ മാറ്റിവച്ചു. ഡ്യുവൽ സിം ഉള്ള ഫോൺ അന്ന് ഇന്ത്യൻ മാർക്കറ്റിൽ എത്തിയിട്ടില്ല.അതിനാൽ സിം മാറി മാറിയിട്ട് ഫോൺ ഉപയോഗിച്ചത്. പിന്നീട് ഡ്യുവൽ സിം ഫോൺ ഇറങ്ങിയപ്പോൾ അത് വാങ്ങിച്ചു രണ്ടു കണക്ഷനും ഉപയോഗിച്ചു.
ഇന്നലെകൾ ഇന്നിന്റെ വളർച്ചയുടെ പടവുകളാണ്. ആ പടവുകൾ കയറി നിൽക്കുന്നവരാണ് ശ്രീകണ്ഠൻ നായരെപ്പോലുള്ളവർ....ഇതിങ്ങനെ തുടർക്കഥയാകുമ്പോൾ ചരിത്രം വിചിത്രമാകും..