Mobirise Website Builder v4.9.3
P VIEW [ Public View ]11/12/2023

പുഷ്‌പോത്സവവും പെറ്റ് ഷോയും ഇന്ന് (ഡിസം.12) സമാപിക്കും. ചെടികള്‍ക്കും ഫലവൃക്ഷത്തൈകള്‍ക്കും വമ്പിച്ച വിലക്കുറവ്

0
ലുലു മാളിനു സമീപമുള്ള വേള്‍ഡ് മാര്‍ക്കറ്റ് മൈതാനിയില്‍ നടക്കുന്ന പുഷ്പമേളയും അരുമപ്പക്ഷി ഓമന മൃഗ പ്രദര്‍ശനവും കാണാന്‍ വന്‍പിച്ച തിരക്ക്. ഇന്നു രാത്രി 10 ന് മേള സമാപിക്കും. ഇന്ന് ചെടികളും ഫലവൃക്ഷത്തൈകളും വലിയ വിലക്കുറവില്‍ വാങ്ങാം. പുഷ്പമേളയോട് ചേര്‍ന്നുള്ള പ്രദര്‍ശ വിപണനമേളയിലും ഡിസ്‌കൗണ്ടുകള്‍ ധാരാളമുണ്ട്.

ഇന്ത്യയിലും വിദേശങ്ങളിലുമുള്ള അത്യപൂര്‍വമായ പുഷ്പങ്ങള്‍ കൊണ്ട് ഒരുക്കിയിട്ടുള്ള ഇന്‍സ്റ്റലേഷനുകള്‍ ഈ പുഷ്പമേളയുടെ പ്രധാന ആകര്‍ഷണമാണ്.സെല്‍ഫി പോയിന്റുകള്‍ ധാരാളമായി സെറ്റ് ചെയ്തിട്ടുണ്ട്. അത്യപൂര്‍വമായ
വര്‍ണ്ണമത്സ്യങ്ങളും അരുമപ്പക്ഷികളും ഓമന മൃഗങ്ങളും ഒത്തുചേരുന്ന പെറ്റ് ഷോ കൗതുകക്കാഴ്ചകളാണ് സമ്മാനിക്കുന്നത്.ഇവയോടൊപ്പം സെല്‍ഫി എടുക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കുട്ടികള്‍ക്കുള്ള ഗയിം ഷോകളും ഫുഡ് ഫെസ്റ്റിവലും പുഷ്‌പോത്സവ നഗരിയിലുണ്ട്.

രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. മേളയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഒട്ടേറെ സമ്മാനങ്ങളും നല്‍കുന്നു.

Views: 514
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY