തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജന സമിതിയുടെ ശിശുദിനാഘോഷവും ലഹരി വിരുദ്ധ പ്രഭാഷണവും ഉപഹാര സമര്‍പ്പണവും നവംബര്‍ 14 തിങ്കളാഴ്ച രാവിലെ 10 ന് തിരുവനന്തപുരം കുന്നുംപുറം ചിന്മയ സ്കൂളില്‍ നടക്കും. മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന പ്രസിഡന്റ് എം. അധ്യക്ഷനായിരിക്കും. മുന്‍ എം എല്‍എ അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര താരം ജീജാ സുരേന്ദ്രന് ലഹരി വിരുദ്ധ സന്ദേശം നല്‍കും. സമിതി സംസ്ഥാന സെക്രട്ടറി റസല്‍ സബര്‍മതി,ജില്ലാ സെക്രട്ടറി ഷാജി, കുന്നത്തൂര്‍ ജെ. പ്രകാശ്, ബീന എന്‍. ആര്, സ്മിത എല്‍. ആര്, പി. കെ. ശ്രീദേവി, ധന്യ ജി. ഒ, ശ്രീജ കെ. പി എന്നിവര്‍ സംസാരിക്കും.
ഡോ. ചന്ദ്രു കാര്‍ത്തിക, മാറനല്ലൂര്‍ സുധി, ഉണ്ണികൃഷ്ണന് എ. കെ, കോട്ടുകാല്‍ എം. എസ്. ജയരാജ്, വെള്ളായണി അശോക് കുമാര്‍, തങ്കമണി ശ്രീകണ്ഠന്, റഹിം പനവൂര്‍, ബിജു കലാവേദി, ഡോ.തിമോത്തി ലിയോരാജ്, സവിത സതീശന്, ഷാനിബാസ്. ഇ, റോബര്‍ട്ട് സാം എന്നിവരെ ചടങ്ങില്‍ ആദരിക്കും.