നമ്മുടെ നാട്ടില്‍ അച്ഛനും അമ്മയും കണ്ടെത്തുന്ന പെണ്ണിനെ ചെറുക്കന്‍ കെട്ടും അല്ലെങ്കില്‍ ചെറുക്കന്‍ ഇഷ്ടപ്പെടുന്ന പെണ്ണിനെ കെട്ടുകയോ നാടുവിടുകയോ ചെയ്യും. പക്ഷേങ്കില് കാട്ടില്‍ കല്യാണം നിശ്ചയിച്ചുക്കഴിഞ്ഞാല്‍ പയ്യന്റെ അനിയന്മാര്‍ പെണ്ണിനെ കണ്ടുപ്പിടിച്ചുകൊണ്ടുവരണം എങ്കില്‍ മാത്രമേ കല്യാണം നടക്കു. കണ്ടുപിടിക്കാന്‍ വൈകുംതോറും കെട്ടും നീളും.
കനകക്കുന്നിലെ കാനനം കാണാം - ക്ലിക്ക് വാച്ച് വീഡിയോ
തിരുവനന്തപുരത്ത് നടന്ന കാനനസംഗമത്തില്‍ പങ്കെടുത്ത ഇടുക്കി കുറുത്തിക്കുടി ട്രൈബല്‍ സെറ്റില്‍മെന്റ് ഊരു മൂപ്പന്‍ ആരി കുഞ്ഞുമോന്‍(58) ആണ് മുതുവാന്‍ സമുദായത്തിലെ രസകരമായ കല്യാണത്തെക്കുറിച്ച് പറഞ്ഞത്. ഈ ഊരില്‍ 2500 പേരുണ്ട്. ചെറുക്കാനും പെണ്ണിനും പ്രായപൂര്ത്തിയാകാതെ കല്യാണം നടത്തില്ല. ആണിന് 22 ഉം പെണ്ണിന് 18 ഉം ആണ് കല്യാണപ്രായം.
അമ്മാവന്റെ മകളെ മാത്രമേ കല്യാണം കഴിക്കാവു. തിരിച്ചും അങ്ങനെതന്നെ. കല്യാണം നിശ്ചയിച്ചു കഴിഞ്ഞാല്‍ പെണ്‍വീട്ടുകാര്‍ കാട്ടിലെവിടെയിങ്കിലും പെണ്ണിനെ ഒളിപ്പിച്ചു താമസിപ്പിക്കും. ചെറുക്കന്റെ അനിയന്മാര്‍ പെണ്ണിനെ കണ്ടുപിടിച്ചുകൊണ്ടുവന്ന് പയ്യനെ എല്പ്പിക്കണം അപ്പോള്‍ മാത്രമേ കല്യാണം നടക്കു. ഈ കണ്ടുപിടിക്കല്‍ ചിലപ്പോള്‍ മാസങ്ങളോളം നീളാമെന്നും മൂപ്പന്‍ പറഞ്ഞു.
പിന്നിട് ഇവരെ മാത്രം ഒരുകുടിലില്‍ പാര്‍പ്പിച്ച്, രാത്രിയിലെ ചില പൂജകള്‍ക്കു ശേഷം ഇവരെ ശൈയിക്കാന്‍ അനുവദിക്കും. രാവിലെ ഇരുവരും പയ്യന്റെ വീട്ടില്‍ പോകും. ഇതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
നിങ്ങളെപ്പോലെ ഞങ്ങള്ക്കും സ്ത്രീധനം നല്കണം. നിങ്ങളുടെ അത്രക്കില്ലെങ്കിലം സ്വര്‍ണവും സ്ഥലവും ഇപ്പോള്‍ നല്കണം. മുന്‍പതില്ലായിരുന്നു. ഞങ്ങള്‍ നടക്കുന്ന വഴിയിലാണ് ആനകള്‍ക്ക് വെള്ളം കുടിക്കാന്‍ ഫോറെസ്റ്റ്കാര്‍ കുഴിയെടുത്തിരിക്കുന്നത് കാട്ടാനകളുടെ ആക്രമണം ഭയന്നാണ് വഴി നടക്കല്‍. ഞങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടും ഇതുതന്നെ.