പി.ആര്‍.സുമേരന്‍
സിനിമയുടെ വാര്‍ത്താ പ്രചാരണ രംഗത്ത് സ്വന്തമായൊരു റിപ്പോര്‍ട്ടിങ്ങ് ശൈലിയുമായി മുന്നേറുകയാണ് മലയാള സിനിമയിലെ തിരക്കേറിയ പി.ആര്‍.ഒ.ആയി മാറുന്ന പി.ആര്‍.സുമേരന്‍. ചുരുക്കം കാലം കൊണ്ട് കൈനിറയെ സിനിമകളാണ് ഈ നവാഗതനായ പി.ആര്‍.ഒ.യ്ക്ക്. പത്രപ്രവര്‍ത്തന രംഗത്ത് നിന്ന് സിനിമയിലെത്തിയ സുമേരന്‍, സത്യസന്ധവും, വേറിട്ട സിനിമാ പ്രചാരണ രീതി കൊണ്ടാണ്ഇപ്പോള്‍ സിനിമ പി.ആര്‍.ഒ.രംഗത്ത് പരമ്പര്യ വഴികളെ പിന്‍തള്ളി മുന്നേറുന്നത്. രണ്ട് പതിറ്റാണ്ടായി പത്രപ്രവര്‍ത്തനരംഗത്ത് സജീവമാണ്.ഇപ്പോള്‍ മലയാള ചലച്ചിത്രരംഗത്ത് പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുന്നു.കൂടാതെ സിനിമാ ഓണ്‍ലൈന്‍ മാഗസിനായ സിനിമാ ഹൊറാള്‍ഡിന്റെ ചീഫ് എഡിറ്ററാണ്. പെങ്ങളില, സൈലന്‍സര്‍, കളിക്കുട്ടുകാര്‍, മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള , മുന്തിരിമൊഞ്ചന്‍, ലൗ എഫ് എം,മൈ ഡിയര്‍ മച്ചാന്‍, പച്ചമാങ്ങ, ഒരുത്തി, കേരള എക്‌സ്പ്രസ്, തീറ്ററപ്പായി,ജമീലാന്റെ പൂവന്‍കോഴി ഒരു ദേശവിശേഷം ,ആനന്ദ കല്ല്യാണം ,ഫുള്‍ ജാര്‍ സോഡ, ഷഹീദ് വാരിയന്‍ കുന്നന്‍, തുടങ്ങിയ സിനിമകളുടെ പി ആര്‍ ഒ ആയി വര്‍ക്ക് ചെയ്തു. പുതിയ ചിത്രങ്ങളുടെ പ്രോജക്റ്റുകള്‍ നടന്നുവരുന്നു.വിവിധ ഇന്ത്യന്‍ ഭാഷകളില്‍ റിലീസ് ചെയ്ത സര്‍ബത്ത് ഷോര്‍ട്ട് മൂവി ,തുടങ്ങി ഒട്ടേറെ ഷോട്ട് ഫിലിമുകളുടെ വാര്‍ത്താപ്രചാരണ രംഗത്തും പ്രവര്‍ത്തിച്ചു. മാധ്യമം, തേജസ്, ജനയുഗം, തുടങ്ങിയ പത്രങ്ങളുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും, സിറാജ് ദിനപത്രത്തില്‍ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തില്‍ കന്യകയില്‍ സീനിയര്‍ സബ് എഡിറ്ററായിരുന്നു.
പ്രിയനന്ദനൊപ്പം
കേരളാ കൗമുദി തിരുവനന്തപുരം യൂണിറ്റില്‍ ചലച്ചിത്ര പ്രസിദ്ധീകരണമായ ഫ്‌ളാഷ് മൂവീസില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളിലെ പ്രതിഭകളായ അഞ്ഞൂറിലേറെ പേരെ ഇന്‍ര്‍വ്യൂ ചെയ്യുകയും അവരെ കുറിച്ചുള്ള ഫീച്ചറുകളും തയ്യാറാക്കിയിട്ടുണ്ട്. രാഷ്ട്രീയസാമൂഹ്യസാംസ്‌ക്കാരിക നൂറ്കണക്കിന് പ്രമുഖരുമായി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്. ആദിവാസി ദളിത് മനുഷ്യാവകാശ സംബന്ധിയായ ഒട്ടേറെ വാര്‍ത്തകളും വിവിധ മാധ്യമങ്ങളില്‍ ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി സുവനീറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി കടഞ്ഞെടുത്ത അഗ്‌നി , തോന്ന്യാക്ഷരങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രസാധകനുമാണ്. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ദളിത് ചിന്തകന്‍ കെ.എം.സലിംകുമാര്‍, ജനശക്തി വാരികയില്‍ ഡോ.എം.ലീലാവതി, വി.എസ് അച്യുതാനന്ദന്‍, പ്രൊ.എം.കെ.സാനു, ഡേ. അക്കായ് പത്മശാലി, അമീര്‍ ഖാന്‍, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ ലാല്‍ നായകനാകുന്ന ചിത്രം, ശ്രീശാന്ത് കേന്ദ്ര കഥാപാത്രമാകുന്ന മറാത്തി സിനിമ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ പണിപ്പുരയിലാണ്.ചലചിത്ര മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് പി.ആര്‍.ഒ.രംഗത്ത് തന്നെ എത്തിച്ചത്.തിരകഥാകൃത്ത് സി.എ.സജീവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര എന്നിവരാണെന്ന് പി.ആര്‍.സുമേരന്‍ പറഞ്ഞു.