കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂര്‍വ്വയിനം പക്ഷികളെയും വര്‍ണ്ണമത്സ്യ ങ്ങളെയും ഓമന മൃഗങ്ങളെയും അണിനിരത്തി ജീവലോകത്തിലെ അപൂര്‍വക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലന്നാ നിരത്തി ഒരുക്കുന്ന നോംസ് ദീപാവലി ഫെസ്റ്റ് 2022 പ്രദര്‍ശനോത്സവത്തിന് പുത്തരിക്കണ്ടം ഇ.കെ.നായനാര്‍ പാര്‍ക്കില്‍ മുന്‍ സഹകരണ വകുപ്പ് മന്ത്രിയും എം എല്‍ എ യു മായ ശ്രീ. കടകംപള്ളി സുരേന്ദ്രനും അലങ്കാര മത്സ്യ പ്രദര്‍ശനം സിനിമാ പിന്നണി ഗായിക രാജലക്ഷ്മി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
അലങ്കാര വര്‍ണ്ണ FC മത്സ്യങ്ങളുടേയും അരുമപ്പക്ഷികളുടേയും ഓമന മൃഗങ്ങളുടേയും പ്രദര്‍ശനം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നാളെ തുടക്കമാകും. പറക്കുന്ന അണ്ണാന്‍ എന്നറിയപ്പെടുന്ന ഷുഗര്‍ ഗ്ലൈഡര്‍, രോമങ്ങള്‍ക്ക് പകരം മുള്ളുകള്‍ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരക വര്‍ഗ്ഗത്തില്‍പ്പെട്ട ഇഗ്വാനകള്‍, മനുഷ്യനുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന പെരുമ്പാമ്പിന്റെ ഇനത്തില്‍പ്പെട്ട ബാള്‍ പൈത്തണ്‍, അപൂര്‍വ ജീവിയായ ഗോള്‍ഡന്‍ നീ ടെറാന്റുല, അപൂര്‍വ ഇനം തത്തകള്‍, അരോണ സ്വര്‍ണ്ണമത്സ്യങ്ങള്‍, മാംസഭക്ഷണം ശീലമാക്കിയ അല്‍ ബിനോ പിരാനാ മത്സ്യങ്ങള്‍, തുടങ്ങി ലോകമെമ്പാടുമുള്ള അരുമ ജീവികള്‍ മേളയുടെ ആകര്‍ഷണമാണ്.
ഇതോടൊപ്പം വ്യത്യസ്തങ്ങളായ വ്യാപാര വിപണന സ്റ്റാളുകളും മേളയിലുണ്ട്. നാടന്‍ മിഠായികള്‍, കോഴിക്കോടന്‍ ഹല്‍വ, ഒരു വീടിനും കുടുംബത്തിനുമാവശ്യമായ സാധന സാമഗ്രികള്‍, വിവിധയിനം വിത്തിനങ്ങള്‍, ജീവിതശൈലീ ഉപകരണങ്ങള്‍, തുടങ്ങിയവ വിലക്കുറവില്‍ ഈ മേളയില്‍ ലഭ്യമാണ്.
കേരളത്തിന്റെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 24 ന് സമാപിക്കുന്ന മേളയുടെ പ്രദര്‍ശന സമയം ദിവസേന രാവിലെ 10.30 മുതല്‍ രാത്രി 9 വരെയാണ്. പങ്കെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളുമുണ്ട്.