Mobirise Website Builder v4.9.3
P VIEW [ Public View ]11/07/2022

പ്രവാസിബന്ധു ഡോ. എസ്. അഹമ്മദിന് കലാകാര ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

0
Rahim Panavoor
കലാകാര ശ്രേഷ്ഠ പുരസ്കാരം  മന്ത്രി അഡ്വ. ജി. ആർ. അനിൽ നിന്ന് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് സ്വീകരിക്കുന്നു.
തിരുവനന്തപുരം : ക്യാറ്റ് ഐസ് ക്രിയേഷൻസും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷനും സംയുക്തമായി  സംഘടിപ്പിച്ച കലാകാര ഫെസ്റ്റിൽ മന്ത്രി അഡ്വ. ജി. ആർ.അനിൽ പ്രവാസിബന്ധു ഡോ: എസ്. അഹമ്മദിന് കലാകാര ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു. നാടക നടൻ, മാധ്യമ, കലാ,സാംസ്‌കാരിക, കാരുണ്യ , പ്രവാസിക്ഷേമ  പ്രവർത്തകൻ, സംഘാടകൻ തുടങ്ങി വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചായിരുന്നു പുരസ്കാരം. മുൻ എം. എൽ. എ  അഡ്വ: റ്റി. ശരത്ച ന്ദ്രപ്രസാദ്  ചടങ്ങിൽ അധ്യക്ഷനായിരുന്നു. ചലച്ചിത്ര നടൻ  കൊല്ലം തുളസി,  ഡോ.മാതാഗുരുപ്രിയ, അജിൽ മണിമുത്ത്, റസൽ  സബർമതി,  അർജുൻ  ബിനു, വിജയൻ മുരുക്കുംപുഴ,ഡോ.മനു സി. കണ്ണൂർ  തുടങ്ങിയവർ സംസാരിച്ചു.
Views: 753
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY