ജവഹർലാൽ നെഹ്റു
സ്വാതന്ത്ര്യത്തിലേക്ക് ഉണരുവാൻവിധിയോടൊപ്പം ശ്രമിക്കുക... സൂര്യനനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണത്തിൽ നിന്നും മോചനം നേടിയ ആ,അർദ്ധ രാത്രിയിൽ ജവഹർലാൽ നെഹ്റു സ്വതന്ത്ര ഇൻഡ്യയിലെ ജനങ്ങളോടു പറഞ്ഞതാണു്. ഇന്നു കാണുന്ന മഹത്തായ രാഷ്ട്രമാകാൻ ഇൻഡ്യാ മഹാരാജ്യത്തിനു് ബലമാർന്ന അടിത്തറ പഞ്ചവത്സര പദ്ധതിയിലൂടെ തീർത്തു നെഹ്റു . പഞ്ചവത്സര പദ്ധതികളും , സോഷ്യലിസ്റ്റുരാഷ്ട്രങ്ങളുമായുള്ള വ്യാപാര ഉടമ്പടികളും മൊട്ടു സൂചി പോലും സ്വന്തമായിഉണ്ടാക്കുവാൻശേഷിയില്ലാതിരുന്ന ഇൻഡ്യയെ ഭാവിയിലെ അദ്വിതിയമായ വളർച്ചക്ക് പ്രാപ്തമാക്കി . ചരിത്രം നമ്മെ പഠിപ്പിക്കുകയും , ചില ദോഷൈകദൃക്കുകളെ തിരുത്തുകയുംചെയ്യുന്നു...
നെഹ്റു അല്ലാതെ മറ്റൊരാൾ സ്വതന്ത്ര ഇൻഡ്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുവെങ്കിൽ അതു് അത്യാപത്തിനെ രാഷ്ട്രം വിലകൊടുത്തു വാങ്ങുന്നതു പോലെയാ കുമായിരുന്നുവെന്നു് .
ഒരു പുതിയ സാമ്പത്തിക സിദ്ധാന്തം
സോഷ്യലിസ്റ്റ് സാമ്പത്തിക സിദ്ധാന്തത്തിലെയും ,കാപ്പിസ്റ്റലിസ്റ്റ് സാമ്പത്തികസിദ്ധാന്തത്തിലെയും പ്രധാനപ്പെട്ട ചില ഭാഗങ്ങൾ സമന്വയിപ്പിച്ച് ഒരു നവ പുരോഗമന സാമ്പത്തിക സിദ്ധാന്തത്തിനു് നെഹ്റു രൂപം നല്കി.അതിനൊരു പേരു കണ്ടു പിടിക്കുന്നതിനും നെഹ്റു ശ്രമകരമായി ആലോചിച്ചിരുന്നു. പശ്ചാത്യ സാമ്പത്തിക വിദഗ്ദ്ധർ പ്രത്യകിച്ചു് ബ്രിട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞർ നെഹ്റുവിന്റെ പുതിയ സാമ്പത്തിക സിദ്ധാന്തത്തെ മിക്സഡ് എക്കോണമിയെന്നു പരിഹാസപൂർവ്വം വിളിക്കു കയായിരുന്നു, അപ്രായേഗികമെന്നു മുദ്രകുത്തുകയായിരുന്നു. ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്തും മിക്സഡ് എക്കണോമിയെന്ന പേരാണു് പതിഞ്ഞത് . അപ്രതീക്ഷിത ചൈനായുദ്ധത്തിന്റെ തീവ്രതയിൽ നെഹ്റുവിനു് തന്റെ സിദ്ധാന്തത്തിന്റെ സവിശേഷത ലോകത്തെ അംഗീകരിപ്പിക്കാനായില്ല.
നെഹ്റുവിന്റെ സാമ്പത്തിക നയം നെഹ്രുവിന്റെ മരണ ശേഷം അതേ പടി ഒരു വൻശക്തി നടപ്പാക്കി. ചൈനയുടെ അമ്പരപ്പിക്കുന്ന വളർച്ച നെഹ്റു ലോകത്തിനു സമ്മാനിച്ച നവ സാമ്പത്തിക സിദ്ധാന്തത്തിന്റെ സുവ്യക്തമായ വഴിത്താരയിലൂടെയാണു്. ഇന്നു് നമ്മുടെ രാജ്യം ഭരിക്കുന്ന ഗവണ്മന്റ്പഞ്ചവത്സര പദ്ധതി ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. അത് ഇൻഡ്യയുടെ അടിത്തറയെ ദുർബ്ബലമാക്കുക തന്നെ ചെയ്യും. പുരോഗമനത്തിൽ നിന്നും യഥാസ്ഥിതികത്വ ത്തി ലേക്ക്തിരിച്ചുപോകുന്ന പിൻഭ്രമണത്തിലേക്ക് രാജ്യം പോകുകയാണോയെന്നു്നാം ഭയപ്പെടേണ്ടിയിരിക്കുന്നു.എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പോലെ കണ്ട ആ, കണ്ണുകളിൽ ഏകത്വം മാത്രമാണു്അന്തർലീനമായതു്. ഇൻഡ്യയിലെ ആദ്യ ട്രേഡ് യൂണിയൻ പ്രസിഡണ്ടായ നെഹ്റുവിന്റെ നയങ്ങൾ ഇന്നു് കുഴികുത്തി മൂടി കോർപ്പറേറ്റുകളുടെ വിനീതവിധേയനാകുകയാണു് നമ്മുടെ ഭരണകൂടം.തൊഴിൽ സംരക്ഷണം പോയിട്ട് തൊഴിൽ തന്നെ ഇല്ലാതാകുന്ന അരക്ഷിതാവസ്ഥ വ്യവസായ തൊഴിൽ മേഖലകളിൽ അനുഭവപ്പെട്ടു കഴിഞ്ഞു . ശക്തമായ ഒരു രാഷ്ട്രത്തിനു് അടിത്തറയിട്ടനെഹ്റുവിനെ ഓർമ്മിക്കുമ്പോൾ ആ,അടിസ്ഥാന ശിലകൾക്ക് ആഘാതമേല്പിക്കുന്ന അപകട സ്വരം കേൾക്കുകയാണു്.
ഓർക്കുക ഏല്ലാം ഭദ്രമായും , രാജ്യതാത്പര്യത്തോടെയും കൊണ്ടു പോകാൻ ഒരു ഭരണാധികാരി ഇവിടെ കഠിനമായിയത്നിച്ചിരുന്നുവെന്നു്. പാർട്ടി താത്പര്യത്തിനു് നെഹ്റു രാഷ്ട്രിയ രക്തസാക്ഷിയായ ആദ്യ കേരള സർക്കാരിന്റെ പിരിച്ചു വിടലിന്റെ ഉത്തരവാദിത്വം ആ ,ആദ്യ സർക്കാരിനും തുല്യമായി പങ്കുവെച്ചുനല്കേണ്ടതു തന്നെ. കാരണം ഈ രാജ്യത്തു എഴുതിയുണ്ടാക്കിയ സമഗ്രവും , മാർഗ്ഗദർശകവുമായ ഒരു ഭരണ ഘടന ഉള്ളതു കൊണ്ടാണതു്. അത് ലംഘിച്ചും , അവഗണിച്ചും ഇഷ്ടം പോലെ പോകാൻ ഒരു ഭരണകൂടത്തിനും കഴിയില്ല. ഇവിടെ നെഹ്റുവിൽ അടിച്ചേല്പിക്കപ്പെട്ട ആ, തീരുമാനത്തിന്റെ ശരി ഉറപ്പിക്കപ്പെടുകയാണു്.
ഇന്നു് ഇൻഡ്യ വികസിത രാഷ്ട്ര യാഥാർത്ഥ്യത്തിലേക്ക് നടന്നടുക്കുകയാണു്. നരേന്ദ്രമോദി സർക്കാരിനു് അത്തരം ഭരണ നേട്ടങ്ങങ്ങൾ എത്തിപ്പിടിക്കുവാൻ സാധിക്കുന്നതു് ജവഹർലാൽ സർക്കാർ തീ്ർത്തബലവത്തായ രാഷ്ട്രയടിത്തറയിൽ ചവിട്ടി നില്ക്കുന്നതു കൊണ്ടുമാത്രമാണു് . മതത്തിന്റെപേരിൽ ചിന്നിച്ചിതറുമായിരുന്ന ഇൻഡ്യയെയാണു് നെഹ്റു തന്റെ ദീർഘ വീക്ഷണത്തോടെയുള്ള തീരുമാനത്തിലൂടെ സുരക്ഷിതമാക്കിയതു്. ഇതിന്റെ നന്ദിയണു്രാ ഷ്ട്രശില്പിയെന്ന നാമധേയം രാജ്യം നല്കിയതു്.
കഴിഞ്ഞ ദിവസം പാർലമെന്റിൽ ആദ്യമായി അതിനുള്ള നന്ദികേടിന്റെ ദുസ്സ്വരംമുഴങ്ങി. അതിനു കാതു കൊടുത്ത് നിശ്ചേഷ്ഠരായി മഹത്തായ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പൻമുറക്കാർ ഇരിപ്പുണ്ടായിരുന്നു. പണ്ഡിറ്റ്ജി രാജ്യം അങ്ങയോടു നിറവേദനയോടെ പറയുന്നുമാപ്പ്! ഓരായിരം മാപ്പ് !