P VIEW [ Public View ]02/09/2016

പാസ്സുണ്ടോ പോറ്റി, വൈകിട്ട് ഒരു പരിപാടി കാണാന്‍

SUNIL KUMAR

ഈ ലേഖനത്തിന്റെ തലക്കെട്ടിലെ പോലെ ഒരു ചോദ്യം ചോദിക്കാന്‍ അര്‍ഹതപ്പെട്ട ഒരു പോറ്റിയെ നമ്മുടെ തലസ്ഥാന നഗരത്തിലുള്ളു അത് പാസ് പോറ്റിയെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന   രഘുരാമന്‍  പോറ്റി അല്ലാതെ   മറ്റാരുമല്ല.  എന്തുകൊണ്ട് രഘുരാമന്‍ പോറ്റിയെ  അങ്ങനെ വിളിക്കുന്നു എന്ന തോന്നലുണ്ടാകാം,അത് സ്വഭിവികം.  അതറിയാന്‍ കുറച്ചുകാലം പുറകിലോട്ടു സഞ്ചരിക്കാം.  

വി എസ്  എസ് സിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടുത്തെ കലാസംഘടനയില്‍ കാല്‍ നൂറ്റാണ്ടുകാലം പബ്ലിസിറ്റി സെക്രട്ടറി   ആയി പ്രവര്ത്തിച്ച പോറ്റി ജോലിയില്‍ നിന്ന് വിരമിച്ചു .  അധിക  നാളുകള്‍ കഴിയും മുന്‍പ് ഭാര്യ കലാവതിയും മരിച്ചു.  ഭാര്യയുടെ വേര്‍പാട് പോറ്റിയെ ആകെ അസ്വസ്ഥനാക്കി എപ്പോഴും ഊര്ജസ്വലനായ അദ്ദേഹം വീട്ടില്‍ തന്നെ എപ്പോഴും ചടഞ്ഞ്കൂടിയിരിക്കാന്‍ തുടങ്ങി.    ഇത്  ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു.  വ്യായാമം വേണമെന്ന ഡോക്ടറുടെ നിര്‌ദ്ദേശം അനുസുരിച്ച  പതിയെ കലാവേദികളില്‍ സാന്നിദ്ധ്യം അറിയിച്ചുതുടങ്ങി. 

പോറ്റിയെ കണ്ട സംഘാടകരും, കലാകാരന്മാരും, കലാസ്വദകരും പരിചയം പുതുക്കി.   സായാഹ്ന നടത്തം പതിവാക്കിയപ്പോള്‍ പലരും പോറ്റി വൈകിട്ടെന്താ പരിപാടി എന്ന് ചോദിക്കാന്‍ തുടങ്ങി. പോറ്റി അവര്ക്ക് വിശദമായി നഗരത്തില്‍ നടക്കുന്ന പരിപാടിയെക്കുറിച്ച് പറഞ്ഞുകൊടുക്കും.  അറിയാവുന്നവര്‍ വീട്ടിലെ ഫോണില്‍ വിളിച്ചു അന്നത്തെ പരിപാടിയെക്കുറിച്ച് ചോദിക്കാന്‍ തുടങ്ങി.  തലസ്ഥാനത്തെ നിരവധി കലാസാംസ്‌കാരിക സംഘടനകളുമായി അദ്ദേഹത്തിനുള്ള ബന്ധം അറിയാവുന്ന സംഘടനകള്‍  പരിപാടിക്ക് ആളെകൂട്ടാന്‍ അഭ്യര്‍ഥിച്ചു.  അപ്പോള്‍ പോറ്റി ഒരു തീരുമാനത്തിലെത്തി അതിനു മക്കള്‍ പച്ചക്കൊടി കാണിച്ചപ്പോള്‍ നിസ്വാര്‍ഥനായ ഒരു കലസേവകനെ ഈ നഗരത്തിനു ലഭിക്കുകയായിരുന്നു. 

രാവിലെയും വൈകിട്ടും നടപ്പ് ശീലമാക്കിയ അദ്ദേഹം അതിനൊരു മാറ്റം വരുത്തി സിറ്റിയിലോട്ടാക്കി, തോളില്‍ ഒരു സഞ്ചിയും അതില്‍ പരിപാടിയുടെ കുറെ  നോട്ടിസും പാസ്സും കരുതി, അറിയാവുന്നവര്ക്ക് കൊടുത്തുതുടങ്ങി.  അങ്ങനെ പോറ്റി ഒരുവെടിക്ക് മൂന്നു കാര്യങ്ങള്‍ നടപ്പാക്കി. ഒന്ന്, മുടങ്ങാതെയുള്ള കിലോമീറ്ററുകള്‍ നീളുന്ന നടത്തം.  രണ്ട്, കലാസ്വാദകര്‍ക്ക് പരിപടികളെക്കുറിച്ചുള്ള വിവരവും പാസ്സും  നല്‍കല്‍.  മൂന്ന്, സംഘാടകര്‍ക്ക് പരിപാടി വിജയിപ്പിക്കാനുള്ള കലാസ്വാദകര്‍, മൂന്നുപേരും സംതൃപ്തര്‍. 

ആ തീരുമാനത്തിനു ഇന്നു10 വയസ്സ് . പോറ്റിക്ക് 70 ഉം. ഇന്നും ദിനചര്യയില്‍ മാറ്റമില്ല.  പക്ഷെ, രണ്ടു തരത്തിലുള്ള ആവിശ്യക്കാ രുടെയും എണ്ണം കൂടി, അദ്ദേഹത്തിനു  വ്യയാമവും കൂടി.  കണക്കെടുത്താല്‍ ഇക്കാലാത്തിനുള്ളില്‍ ഏതാണ്ട് 500 ഓളം പരിപാടികള്‍ വിജയിപ്പിക്കുന്ന രീതിയില്‍ ആസ്വാദകരെ എത്തിച്ചു കൊടുത്തിട്ടുണ്ടെന്നാണ് പോറ്റി പറയുന്നത്.  ആ പട്ടികയില്‍ മുന്‍നിര ടിവി ചാനലുകള്‍,ആകാശവാണി,ചലച്ചിത്രഅക്കാദെമി,ഭാരത് ഭവന്‍,സൂര്യ തുടങ്ങി ചെറുതും വലുതുമായ കലാ സാംസ്‌കാരിക സംഘടനകളുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ  ഈ സേവനം ചെയ്യുന്ന പോറ്റിയെ പലസംഘടനകളും ആദരിച്ചിട്ടുണ്ട്. 

പണം ചോദിച്ചു വാങ്ങാറില്ലെങ്കിലും സ്‌നേഹത്തോടെ തരുന്ന പണം നിരസ്സിക്കാറില്ലെന്നും പറയുന്ന പോറ്റിക്ക് എവിടെയെങ്കിലും കല ആസ്വദിച്ച് കൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന ഒരാഗ്രഹം മാത്രമേ ഉള്ളു.  പോറ്റിയുടെ മൂത്തമകള്‍ രത്‌നാവതി എറണാകുളത്തു കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്. മകന്‍ കെ ആര്‍ ഗിരീഷ് തിരുവനന്തപുരത്ത് ഹിന്ദുവില്‍ പരസ്യ വിഭാഗത്തില്‍ ജോലിചെയ്യുന്നു.  പോറ്റി മകനൊപ്പം കോട്ടക്കകത്ത് പടിഞ്ഞാറേ തെരുവിലാണ് താമസം.  ഫോ.ന.9495628462.

Views: 2772
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024