P VIEW [ Public View ]04/06/2017

വരും തലമുറയെ ഓർത്ത് പരിസ്ഥിതി സംരക്ഷണം ഏകദിന പ്രവർത്തനമാകരുത്

പൂഴിക്കുന്ന് സുദേവന്‍
ഐക്യരാഷ്ട്രസഭ സ്വീഡനിലെ സ്റ്റോക്ക് ഹോമില്‍വച്ച് നടന്ന സമ്മേളനം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1972 ജൂണ്‍ 5 മുതല്‍ ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.

വെള്ളം, വായു, മണ്ണ്, സസ്യങ്ങള്‍, പക്ഷിമൃഗാദികള്‍ തുടങ്ങിയവയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് ലോകരാജ്യങ്ങള്‍ പരിസ്ഥിതി ദിനാചരണങ്ങള്‍ നടത്തുന്നത്. എന്നിട്ടും ലോകമെങ്ങും വനനശീകരണവും മലിനീകരണവും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ഉല്പാദനത്തിന്റെ 40% ഉപയോഗിക്കുന്ന മനുഷ്യന്റെ പ്രവൃത്തികള്‍ ഇന്നു ഭൂമിയിലെ എല്ലാ ആവാസ വ്യവസ്ഥകളുടെയും നിലനില്പിനെതന്നെ ഭീഷണിപ്പെടുത്തുന്നു.

ജനസംഖ്യാ വര്‍ദ്ധനവ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കുന്നു. പ്രകൃതിയിലെ സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട ഭൂമി  മനുഷ്യനുമാത്രമുള്ളതല്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും; അന്തരീക്ഷവും പരിസരവും മലിനമാക്കുന്നതും പരിസ്ഥിതിക്ക് ദോഷങ്ങള്‍ വരുത്തുന്നതുമെല്ലാം മനുഷ്യനാണ്. അതെ മനുഷ്യനാണ് ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് എന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നത് ഭാവിയില്‍ പരിസ്ഥിതിയുടെ നാശംമൂലം തലമുറകള്‍ക്ക് പിടിപെടുന്ന വിവിധരോഗങ്ങള്‍, അകാലത്തില്‍ ഉണ്ടാകുന്ന മരണം എന്നിവക്ക് ഉത്തരവാദികള്‍ ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യര്‍തന്നെയാണ്.

ഇന്ത്യയില്‍തന്നെ കാടുകള്‍ വെട്ടിനശിപ്പിക്കുകയും, മരങ്ങള്‍ നട്ടുവളര്‍ത്താതിരിക്കുകയും, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളുടെ അമിതമായ ഉപയോഗം, രാസവളപ്രയോഗം, കീടനാശിനികള്‍, വാഹനങ്ങളില്‍ നിന്നും ഗമിക്കുന്ന പുകയും,വ്യവസായസ്ഥാപനങ്ങള്‍ പുറത്തുവിടുന്ന പുകയും പരിസ്ഥിതിയെ കൂടുതല്‍ മലീമസമാക്കുന്നു.

കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ കൂടുതലും മനുഷ്യന്റെ ജീവന് ഭീഷണിയാകുന്നതിന് ഇടയാക്കുന്നത് മനുഷ്യരുടെ ലക്ഷ്യബോധമില്ലാത്ത ജീവിതരീതികളും പരിസ്ഥിതി സംരക്ഷണബോധമില്ലായ്മയുമാണ്. വീടുകളിലെ മാലിന്യവസ്തുക്കള്‍ പൊതുനിരത്തുകളില്‍ വലിച്ചെറിയുന്ന സംസ്‌കാരശൂന്യമായ പ്രവര്‍ത്തികളാണ് സാക്ഷരകേരളത്തില്‍വരെ മനുഷ്യരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയൊക്കെ പരിസ്ഥിതിക്ക് മങ്ങലേല്‍ക്കുമെന്ന വസ്തുത ഓരോ മനുഷ്യനും തിരിച്ചറിയണം.

ഇന്ത്യന്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ജീവിക്കാനുള്ള അവകാശം പറയുമ്പോള്‍ ആരോഗ്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശമെന്നതാണ്. അങ്ങനെ ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ യോജിച്ച പരിസ്ഥിതി നിലനില്‍ക്കണം. പരിസ്ഥിതി സംരക്ഷിക്കണമെന്ന ഇന്ത്യന്‍ഭരണഘന 1976-ല്‍ ഭേദഗതിവരുത്തിക്കൊണ്ട് 4-ാം ഭാഗത്ത് മൗലിക കടമകളില്‍ ഉള്‍പ്പെടുത്തിയതും പിന്നീട് പരിസ്ഥിതി നിയമങ്ങള്‍ വന്നതും ജീവരാശികളുടെ നിലനില്പിന് അത്യന്താപേക്ഷിതമായ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യവുമായിരുന്നു. എന്നിട്ടും മനുഷ്യന്‍ തന്റെ അഹങ്കാരം തുള്ളിക്കൊണ്ട് പരിസ്ഥിതിയെ മലീമസമാക്കുകയാണിന്നും. ഇതിനെതിരെ ബോധവല്‍ക്കരണവും നിയമങ്ങളും ഇനിയും കര്‍ശനമാകേണ്ടിയിരിക്കുന്നുവെന്ന ആവശ്യകതയാണ് 2017-ലെ ലോകപരിസ്ഥിതി ദിനാചരണത്തിലൂടെ  തീരുമാനിക്കേണ്ടത്.


Views: 1833
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024