പ്രകൃതിയുടെ സൃഷ്ടികളെ മുഴുവന്‍ ഉന്മൂലനം ചെയ്യുന്ന കാലഘട്ടത്തില്‍ പ്രകൃതിയുടെ സംരക്ഷകരായ ആദിവാസി സമുദായത്തില്‍ നിന്നൊരാള്‍ നെല്‍വിത്തുകളുടെ രാമദേവനായി അവതരിച്ചിരിക്കുന്നു. ഒരാള്‍ സൃഷ്ടിയും രക്ഷകനും ആകുമ്പോഴാണ് ദേവനാകുന്നതെങ്കില്‍ വയനാട് ഇടവക പഞ്ചായത്തിലെ കുറുച്ചിയര്‍ സമുദായത്തിലെ ചെറുവയല്‍ രാമന്‍ നെല്‍വിത്തുകളുടെ രാമദേവന്‍ തന്നെയാണ്. പതിമൂന്നുവയസ്സില്‍ കൃഷി തുടങ്ങിയ രാമനിന്ന് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്.
പാരമ്പര്യമായി കൈമാറിക്കിട്ടിയതും ഔഷദഗുണവും പ്രധിരോധ ശേഷിയുമുള്ള 42 അപൂര്‍വ ഇനം നെല്‍വിത്തുകള്‍ ജൈവകൃഷി യിലൂടെ സംരക്ഷിച്ചു നിര്‍ത്തുക എന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുകയാണ് 66കാരനായ രാമന്‍. ഒരൂധനലാഭവും പ്രതീക്ഷിക്കാതെ രണ്ടേക്കര്‍ സ്ഥലത്ത് രണ്ടുസ്സെന്റില്‍ ഒരുവര്‍ഷം രണ്ടു പ്രാവിശ്യം കൃഷിയിറക്കി വിളവെടുത്ത വിത്തുകള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ധാനമായി നല്കിക്കൊണ്ടാണ് സംരക്ഷണം നടപ്പിലാക്കുന്നത്. ഒരുസേര്‍ വിത്ത് നല്‍കുമ്പോള്‍ ജൈവകൃഷിയിലൂടെ വിളവെടുത്തു അത്രയും വിത്ത് തിരിച്ചു നല്കണമെന്നതാണ് ഏക നിബന്ധന. ആയിരത്തോളം പേര്‍ക്ക് ഇതുവരെ വിത്ത് നല്കിയിട്ടുണ്ട്. ഇവര്‍ നിബന്ധനപാലിക്കുന്നുണ്ടോ എന്ന് നേരിട്ടെത്തി ഉറപ്പിക്കറുമുണ്ട് രാമന്‍.
ഈ പ്രവര്‍ത്തന മികവിന്റെ പശ്ചാതലത്തില്‍ ഒരുപാട് പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുള്ള രാമന്‍ ഇന്ന് ജൈകൃഷിയുടെ പ്രമുഖ പ്രചാരകനാണ്. വിദേശികളും ഇടക്കിടെ ഈ കൃഷി രീതി മനസ്സിലാക്കാന്‍ രാമന്റ അടുക്കല്‍ പറന്നെത്താറുണ്ട്.