P VIEW [ Public View ]21/04/2023

കലാനിധി വിഷു മഹോത്സവ പുരസ്കാരങ്ങൾ സമ്മാനിച്ചു

0
Raheem Panavoor
പുരസ്‌കാര ജേതാക്കൾ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ. എസ്. വിജയമോഹൻ, ഡോ. വാഴമുട്ടം ചന്ദ്രബാബു, കലാനിധി ചെയർ പേഴ്സൺ  ഗീതാരാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം
തിരുവനന്തപുരം : ചെങ്കൽ മഹേശ്വരം  ശിവ പാർവതി  ക്ഷേത്രത്തിൽ വിഷു മഹോത്സവത്തോടനുബന്ധിച്ച്  കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻറ്  കൾച്ചറൽ ഹെറിറ്റേജ്  ട്രസ്റ്റ്  കണിയും  കൈനീട്ടവും സംഘടിപ്പിച്ചു. കലാനിധി  പ്രതിഭകളും സിനിമ, മിനിസ്ക്രീൻ  താരങ്ങളും  ഭജനാമൃതം അവതരിപ്പിച്ചു. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരന്റെ  കാർമികത്വത്തിൽ  മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ദീപം തെളിയിച്ചു . പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ . ആർ . എസ് . വിജയമോഹൻ ഉദ്ഘാടനം നിർവഹിച്ചു .  കലാനിധി  അഗസ്ത്യ ഗുരു കീർത്തി പുരസ്കാരം വിഷ്ണു പോറ്റിക്കും സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം എൽ. ഗോപീകൃഷ്ണനും  നടരാജ പുരസ്കാരം ദിനേശ് പണിക്കർക്കും  മഹേശ്വരത്തപ്പൻ  പുരസ്കാരം മുക്കംപാലമൂട് രാധാകൃഷ്ണനും സമ്മാനിച്ചു. കലാനിധി ചെയർപേഴ്സൺ  ഗീതാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു . ഡോ. വാഴമുട്ടം ചന്ദ്രബാബു , വി.കെ. ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു.കലാമണ്ഡലം എൻ. നയനനും സംഘവും ഓട്ടൻതുള്ളലും  കലാനിധി പ്രതിഭ മഹാദേവ് എസ്. നായർ  നൃത്തവും അവതരിപ്പിച്ചു.


Views: 473
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024