പി. കെ.കുഞ്ഞുസാഹിബ് അനുസ്മരണവും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണവും മന്ത്രി ആന്റണി രാജു നിർവഹിക്കുന്നു.
തിരുവനന്തപുരം : മുൻ ധനകാര്യ മന്ത്രി പി.കെ. കുഞ്ഞുസാഹിബിന്റെ നാല്പത്തിമൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. പി.കെ.കുഞ്ഞു സാഹിബ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ എൻ. ആർ. ഐ കൗൺസിൽ ചെയർമാൻ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർമാരായ പി. പത്മകുമാർ, കെ. രാജേന്ദ്രൻനായർ, ബീമാപള്ളി സുധീർ, ആർ.എസ്. പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ഫൗണ്ടേഷൻ പ്രസിഡന്റ് കെ. മെഹബൂബ്, സെക്രട്ടറി വള്ളക്കടവ് നസീർ എന്നിവർ സംസാരിച്ചു.